Virat Kohli: 'കോഹ്ലി എനിക്ക് നേരെ തുപ്പി, പുലര്‍ച്ചെ 3 മണി വരെ മദ്യപിച്ചു'; വെളിപ്പെടുത്തലുമായി ഡീന്‍ എല്‍ഗര്‍

Dean Elgar about Virat Kohli: 2015ൽ നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനിടെയാണ് സംഭവമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 11:24 AM IST
  • മൊഹാലി ടെസ്റ്റിനിടെയാണ് കോഹ്ലിയില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.
  • കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ പരമ്പരയായിരുന്നു ഇത്.
  • ഏതാനും വർഷങ്ങൾക്ക് ശേഷം കോഹ്ലി തന്നോട് ക്ഷമ ചോദിച്ചെന്ന് എൽഗർ പറഞ്ഞു.
Virat Kohli: 'കോഹ്ലി എനിക്ക് നേരെ തുപ്പി, പുലര്‍ച്ചെ 3 മണി വരെ മദ്യപിച്ചു'; വെളിപ്പെടുത്തലുമായി ഡീന്‍ എല്‍ഗര്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍. ഗ്രൗണ്ടില്‍ വെച്ച് കോഹ്ലി തനിയ്ക്ക് നേരെ തുപ്പിയെന്ന് എല്‍ഗര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് എല്‍ഗര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

2015ല്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലാണ് സംഭവം ഉണ്ടായത്. നാല് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പര്യടനത്തിനായി ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്തിയിരുന്നു. ടെസ്റ്റില്‍ നായക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള വിരാട് കോഹ്ലിയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. മൊഹാലിയില്‍ നടന്ന ടെസ്റ്റിനിടെയാണ് കോഹ്ലിയില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് എല്‍ഗര്‍ പറഞ്ഞു. 

ALSO READ: ആദ്യം 2 സെറ്റിന് പിന്നിൽ, പിന്നാലെ വമ്പൻ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ഇറ്റാലിയൻ യുവതാരം

രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്ലി തന്റെ നേര്‍ക്ക് തുപ്പിയതെന്ന് എല്‍ഗര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ബാറ്റ് കൊണ്ട് അടിക്കും എന്ന് പറഞ്ഞപ്പോള്‍ കോഹ്ലി വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്നും എല്‍ഗര്‍ കൂട്ടിച്ചേര്‍ത്തു. 

ഇതിന് ശേഷം 2017 - 18ല്‍ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ കോഹ്ലി തന്നോട് ക്ഷമ ചോദിച്ചെന്ന് എല്‍ഗര്‍ പറഞ്ഞു. ഒരുമിച്ച് ഡ്രിങ്ക്‌സ് കുടിക്കാന്‍ പോകാമെന്നാണ് കോഹ്ലി അന്ന് പറഞ്ഞത്. അന്ന് ഉണ്ടായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കേണ്ടതുണ്ടെന്നും കോഹ്ലി പറഞ്ഞു. അന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ കോഹ്ലിയോടൊപ്പം മദ്യപിച്ചെന്നും എല്‍ഗര്‍ വെളിപ്പെടുത്തി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News