ധോണി വിരമിച്ചു? ട്വിറ്ററില്‍ വൈറലായി ‍#DhoniRetires!!

ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

Last Updated : Oct 29, 2019, 12:36 PM IST
ധോണി വിരമിച്ചു? ട്വിറ്ററില്‍ വൈറലായി ‍#DhoniRetires!!

മുംബൈ: #DhoniRetires എന്ന ഹാഷ്ടാഗ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍  വൈറലാകുന്നു!! 

രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള മഹേന്ദ്ര സി൦ഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഹാഷ്ടാഗ് വൈറലാകുന്നത്.  

അതേസമയം‍, ഈ ഹാഷ്ടാഗിനെതിരെ ധോണിയുടെ ആരാധകര്‍ രംഗത്തെത്തി. രസകരമായ ട്രോളുകളും മീമുകളും ഉപയോഗിച്ചാണ് ആരാധകരുടെ പ്രതിഷേധം. 

സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ട് നിന്ന ധോണിയുടെ തിരിച്ചുവരവ് അസാധ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശേഷം സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ടു നിന്ന ധോണിയെ പിന്നീട് ടീമില്‍ പരിഗണിച്ചിട്ടില്ല. 

വെസ്റ്റിന്‍ഡീസ് പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കാതിരുന്ന ധോണിയെ ഇനി ടീമില്‍ പരിഗണിക്കില്ലെന്ന് സെലക്ഷന്‍ കമ്മറ്റി പറഞ്ഞിരുന്നു. 

പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട എംഎസ് ധോണി പിന്നീട് ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. 

Trending News