FIFA World Cup 2022: അത്ഭുതം ആവർത്തിച്ചില്ല; പോളണ്ടിനോട് തോൽവി ഏറ്റു വാങ്ങി സൗദി

FIFA World Cup 2022 Live: വലിയ പ്രതിരോധം തീർത്ത പോളണ്ടിന് മുന്നിൽ സൗദിയുടെ ഗോൾ ശ്രമങ്ങൾ പരാജയപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 09:19 PM IST
  • സൗദി മിസ്സാക്കിയ പെനാൽറ്റിയും വിനയായി
  • പോളണ്ടിൻറെ പ്രതിരോധം കടുത്തതായിരുന്നു
  • ലെവന്‍ഡോസ്കി തൻറെ ഫിഫ വേൾഡ് കപ്പ് കരിയറിലെ 2600 ഗോളുകൾ പൂർത്തിയാക്കി
FIFA World Cup 2022: അത്ഭുതം ആവർത്തിച്ചില്ല; പോളണ്ടിനോട് തോൽവി ഏറ്റു വാങ്ങി സൗദി

ഖത്തർ: അത്ഭുതങ്ങളൊന്നുമില്ലാതെ പോളണ്ടിനോട് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ തോൽവി ഏറ്റു വാങ്ങി സൗദി.  മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 2-0 എന്ന നമ്പരിൽ സൗദിയെ പോളണ്ട് തളയ്ക്കുകയായിരുന്നു. കിട്ടിയ അവസരങ്ങള്‍ പലതും വിട്ടു കളയേണ്ടി വന്നതാണ് സൗദിക്ക് വിനയായത്.

ഒരു പെനാൽറ്റിയും സൗദി ഇന്ന് നഷ്ടമാക്കി. പോളണ്ടിനായി ലെവന്‍ഡോസ്കി ഒരു ഗോളും ഒരു അസിസ്റ്റും നേടി കളിയിലെ താരമായി. കളിയുടെ 39-ാം മിനിറ്റിൽ ആദ്യ ഗോളും രണ്ടാം പകുതിയിൽ 82-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും വല കുലുക്കി.

ALSO READ: FIFA World Cup 2022: തകർപ്പൻ ഹെഡർ, ഒറ്റ ഗോളിന് ടുണീഷ്യയെ തകർത്ത് ഓസ്ട്രേലിയ

സൗദി മിസ്സാക്കിയ പെനാൽറ്റിയിൽ പന്ത് കൈക്കലാക്കി കോര്‍ണര്‍ ലൈന്‍ കടക്കാതെ ലെവന്‍ഡോസ്കി നല്‍കിയ പാസ് സിലെന്‍സ്കി വലയില്‍ എത്തിക്കുകയായിരുന്നു. ഒരു സമനിലയ്ക്കായി സൗദി ആഞ്ഞ് ശ്രമിച്ചെങ്കിലും പോളണ്ടിൻറെ പ്രതിരോധം കടുത്തതായിരുന്നു.അതേസമയം  സൗദിക്ക് എതിരായ ഗോളോടെ ലെവന്‍ഡോസ്കി തൻറെ ഫിഫ വേൾഡ് കപ്പ് കരിയറിലെ 2600 ഗോളാണ് പൂർത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News