FIFA World Cup 2022: തകർപ്പൻ ഹെഡർ, ഒറ്റ ഗോളിന് ടുണീഷ്യയെ തകർത്ത് ഓസ്ട്രേലിയ

FIFA World Cup 2022 Update: ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ ഓസ്‌ട്രേലിയയുടെ തിരിച്ചു വരവാണ് ഇന്നത്തെ വിജയം

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 06:22 PM IST
  • ഗോള്‍ മടക്കാന്‍ ടുണീഷ്യ നടത്തിയ ശ്രമങ്ങള്‍ ഒന്നൊന്നായി വിഫലമാക്കാന്‍ ഓസീസ് പ്രതിരോധത്തിന് സാധിച്ചു
  • ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റതിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ തിരിച്ചു വരവ്
  • ജയത്തോടെ ഓസ്ട്രേലിയ പ്രീക്വാർട്ടർ പ്രകീക്ഷകൾ സജീവമായി
FIFA World Cup 2022: തകർപ്പൻ ഹെഡർ, ഒറ്റ ഗോളിന് ടുണീഷ്യയെ തകർത്ത് ഓസ്ട്രേലിയ

ഖത്തര്‍ ലോകകപ്പിൽ ഓസ്ട്രേലിയക്ക് നിർണായക വിജയം.അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന  ഗ്രൂപ്പ് ഡി മത്സരത്തില്‍ ടുണീഷ്യക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയ, മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയച്ചു. ഇരുപത്തിനാലാം മിനിറ്റില്‍ തകർപ്പൻ ഹെഡർ ഗോളിലൂടെ മിച്ചൽ ഡ്യൂക്ക് ആണ് ഓസ്‌ട്രേലിയയുടെ വിജയ ഗോള്‍ നേടിയത്.

ഇടത് വിങ്ങിലൂടെയുള്ള ഓസ്‌ട്രേലിയന്‍ ആക്രമണത്തിനൊടുവില്‍ പന്ത് വലയിലെത്തിക്കാന്‍ പാകത്തിന് മിഡ്ഫീൽഡർ ക്രൈയ്ഗ് ഗുഡ്വിന്റെ കാലിലെത്തി. ഇടതുവശത്ത് നിന്നും ലഭിച്ച ക്രോസ് ഗുഡ്വിന്‍ ഗോള്‍ വല ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും, ടുണീഷ്യന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി മിച്ചൽ ഡ്യൂക്കിലേക്കെത്തി. അവസരം മുതലാക്കിയ ഡ്യൂക്ക്  ഹെഡ്ഡറിലൂടെ അത് ഗോളാക്കി മാറ്റുകയായിരുന്നു.

ALSO READ: FIFA World Cup 2022 : ഖത്തറിൽ ഏഷ്യൻ അട്ടിമറി തുടരുന്നു; ബെയിലിന്റെ വെയിൽസിനെ തകർത്ത് ഇറാൻ

ഗോള്‍ മടക്കാന്‍ ടുണീഷ്യ നടത്തിയ ശ്രമങ്ങള്‍ ഒന്നൊന്നായി വിഫലമാക്കാന്‍ ഓസീസ് പ്രതിരോധത്തിന് സാധിച്ചു. ലീഡ് ഉയര്‍ത്താനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങളും വിജയത്തിലെത്തിയില്ല.ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റതിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ തിരിച്ചു വരവായിരുന്നു ഇന്നത്തെ വിജയം. ആദ്യ മത്സരത്തില്‍ ടുണീഷ്യ ഡെന്മാര്‍ക്കുമായി ഗോള്‍ രഹിത സമനില പാലിച്ചിരുന്നു.ജയത്തോടെ ഓസ്ട്രേലിയ പ്രീക്വാർട്ടർ പ്രകീക്ഷകൾ സജീവമായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News