FIFA World Cup 2022 : ഖത്തർ ലോകകപ്പ് ടിവിയിൽ ഏത് ചാനലിൽ കാണാം? ഡിഷ്, കേബിൾ ടിവി ചാനൽ നമ്പരുകൾ ഇങ്ങനെ

FIFA World Cup 2022 Live Telecast and Sports 18 Channel Number സ്പോർട്സ് 18 ന്റെ എസ്ഡി എച്ച്ഡി ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്

Written by - Jenish Thomas | Last Updated : Nov 20, 2022, 04:36 PM IST
  • ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 12.30 എന്നീ സമയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങളുടെ സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
  • ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്.
  • നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.
  • ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.
FIFA World Cup 2022 : ഖത്തർ ലോകകപ്പ് ടിവിയിൽ ഏത് ചാനലിൽ കാണാം? ഡിഷ്, കേബിൾ ടിവി ചാനൽ നമ്പരുകൾ ഇങ്ങനെ

ഇനി മിനിറ്റുകൾ മാത്രമാണ് ഖത്തറിൽ ഫുട്ബോൾ ലോകകപ്പിന് തുടക്കം കുറിക്കാൻ. ഇത്തവണ ഖത്തർ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ നിരവധി മലയാളികൾക്കാണ് ഫുട്ബോൾ മാമാങ്കം നേരിൽ കാണാൻ സാധിക്കുന്നത്. എന്നാൽ നിരവധി പേർക്കാണ് പല സാഹചര്യങ്ങൾ കൊണ്ട് ഫുട്ബോൾ ലോകകപ്പ് നേരിൽ കാണ്ട് ആസ്വദിക്കാൻ സാധ്യമാകാതെ പോകുന്നത്. ഇത്തവണ ലോകകപ്പ് ഖത്തറിൽ ആയതിനാൽ ഫുട്ബോൾ ആരാധകർക്ക് അധികം ഉറക്കമുളയ്ക്കാതെ മത്സരങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 12.30 എന്നീ സമയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങളുടെ സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 

ALSO READ : FIFA World Cup 2022 : ഖത്തറിൽ ലോകകപ്പ്, യുഎഇയിൽ വമ്പിച്ച് ടിവി വിൽപന; രണ്ട് ഇരട്ടി ടെലിവിഷനുകളാണ് വിറ്റൊഴിഞ്ഞത്

അതേസമയം സ്പോർട്സ് 18 ചാനലുമായി സംബന്ധിച്ചാണ് ഫുട്ബോൾ ആരാധകരിൽ സംശയം ഉടലെടുത്തിരിക്കുന്നത്. വിവിധ ഡയറക്ട് ഹോം, കേബിൾ സർവീസ് നെറ്റ്വർക്കുകളിൽ ലോകകപ്പ് കാണാൻ തയ്യാറെടുക്കുന്ന ഫുട്ബോൾ ആരാധകർക്ക് ചാനൽ നമ്പറുകളിൽ സംശയമാണ്. സ്പോർട്സ് 18 എസ്ഡി എച്ച്ഡി സർവീസുകളാണ് ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കലൂടെ ഒരുക്കുന്നത്. വിവിധ ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കിലെ സ്പോർട്സ് 18 ചാനലുകളുടെ നമ്പറുകൾ ഇങ്ങനെയാണ്

കേബിൾ നെറ്റ്വർക്ക്

കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817

ഡിഷ് സർവീസുകൾ

ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261

450 കോടി രൂപയ്ക്കാണ് റിലയൻസ് ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ സോണി ചാനലുകൾക്കായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശങ്ങൾ ഉണ്ടായിരുന്നത്. കൂടാതെ യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെയാണ് ജിയോ സിനമാസ് ആപ്പിൽ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. മൊബൈലിന് പുറമെ ഡെസ്കോടോപ്പിലും ജിയോ സിനിമ വെബ്സൈറ്റിലൂടെ മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News