ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷമൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ചെന്നൈയിൽ വെച്ച് ബിജെപി ദേശീയ സെക്രട്ടറി സി.ടി.രവിയുടെയും സംസ്ഥാന അധ്യക്ഷൻ എൽ.മുരഗന്റെയും സാന്നിധ്യത്തിലാണ് ശിവരാമകൃഷ്ണൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ശിവരാമകൃഷ്ണനൊപ്പം തമിഴ് നടൻ ശുബു പാഞ്ചുവും ബിജെപി അംഗത്വം നേടി.
Tamil Nadu: Former Indian cricketer Laxman Sivaramakrishnan joins Bharatiya Janata Party in Chennai. https://t.co/bE05u082hx pic.twitter.com/U5arZLrboQ
— ANI (@ANI) December 30, 2020
ബിജെപിയിൽ (BJP) ചേരുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ശിവരാമകൃഷ്ണൻ. നേരത്തെ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്ന് 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഡൽഹിയിൽ എംപിയായി വിജയിച്ചിരുന്നു. കേരളത്തിൽ ഐപിഎൽ കോഴ കേസിനെ തുടർന്ന് വിലക്ക് നേരിട്ട ശ്രീശാന്തും ബിജെപിയിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു.
ALSO READ: പശ്ചിമ ബംഗാളില്‍ BJPയുടെ താരമാവുമാവുമോ Sourav Ganguly? കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍....
17-ാം വയസിൽ ക്രിക്കറ്റിൽ ലെഗ് സ്പിന്നറായി അരങ്ങേറ്റം കുറിച്ച ശിവരാമകൃഷ്ണൻ (Laxman Sivaramakrishnan) 1987ൽ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയായിരുന്നു. ശേഷം 20 വർഷത്തോളം ക്രിക്കറ്റ് കമന്റേറ്ററായി പ്രവർത്തിച്ചിരുന്നു. അതോടൊപ്പം ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ സ്പിൻ ബോളിങ് കോച്ചായും ശിവരാമകൃഷ്ണൻ പ്രവർത്തിച്ചു.
My goodest buddy @subbu6panchu joins @BJP4India . I am so happppppyyyy.. pic.twitter.com/dizVR8rLPU
— KhushbuSundar (@khushsundar) December 30, 2020
ALSO READ: അസമില്‍ കരുത്താര്‍ജ്ജിച്ച് BJP, കോണ്‍ഗ്രസ് പുറത്താക്കിയ MLAമാര്‍ ബിജെപിയില്‍
അടുത്ത വരാനിരിക്കെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി തമിഴ്നാട്ടിൽ അവരുടെ ശക്തി വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒക്ടോബറിൽ തമിഴ് നടിയും കോൺഗ്രസ് അംഗവുമായിരുന്ന ഖുശ്ബു (Khushbu) പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. രാജ്യം മുന്നോട്ട് പോകണമെങ്കിൽ നരേന്ദ്ര മോദിയെ പോലെ ഒരാൾ അധികാരത്തിലുണ്ടാകണമെന്ന് അറിയിച്ചാണ് ഖുശ്ബു ബിജെപിയിലേക്ക് പ്രവേശിച്ചത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy