Kolkata: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും പശ്ചിമ ബംഗാളിലേയ്ക്കാണ്... BJPയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും എല്ലാ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുകയാണ്.
ഇതുവരെ അധികാരം ലഭിക്കാത്ത പശ്ചിമ ബംഗാളില്‍ (West Bengal) ഏതു വിധേനയും അധികാരം പിടിക്കാനാണ് BJPയുടെ ശ്രമം. അതിന് സാധ്യമായ എല്ലാ വഴികളും പാര്‍ട്ടി തേടുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് BJP പശ്ചിമ ബംഗാളില്‍ നേടിയിരിയ്ക്കുന്നത്. പൂര്‍ണ്ണ ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരം സ്ഥാപിക്കുക എന്നത് BJPയ്ക്ക് അനായാസം സാധിക്കുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
BJPയും തൃണമൂല്‍ കോണ്‍ഗ്രസും (Trinamool Congress) തമ്മിലുള്ള വാക്പോര് ശക്തമാവുനതിനിടെ മറ്റൊരു സൂചനയാണ് ഇപ്പോള്‍ പ്രാധാന്യം നേടുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും BCCI അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ (Sourav Ganguly) നീക്കങ്ങളാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ, ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിയ്ക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ഗാംഗുലിയുടെ കൂടിക്കാഴ്ച.
അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു വെന്നാണ് ഗാംഗുലി നടത്തിയ പ്രതികരണം. കൂടിക്കാഴ്ചയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നായിരുന്നു BJP ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ അഭിപ്രായപ്പെട്ടത്.
സൗരവ് ഗാംഗുലിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായും സൂചനയുണ്ട്. ഗാംഗുലിയെ പോലെ ഒരാള്‍ അമരത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
'സൗരവ് ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല എന്നാണ്
കൊല്‍ക്കത്തയിലെ രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. ബിശ്വനാഥ് ചക്രബര്‍ത്തി അഭിപ്രായപ്പെട്ടത്.
ദാദയെ ബംഗാളിലെ പാര്‍ട്ടി മുഖമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാണ്. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ അദ്ദേഹം എടുത്തുകാട്ടുകയുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗാംഗുലിക്ക് അടുത്ത ബന്ധമുണ്ട്. ദുര്‍ഗ പൂജയ്ക്ക്മുന്‍പ് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ഒഡിഷി നര്‍ത്തകിയായ ഗാംഗുലിയുടെ ഭാര്യ ഡോണ നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ, BCCI അദ്ധ്യക്ഷ പദവി സൗരവ് ഗാംഗുലി അലങ്കരിക്കുമ്പോള്‍ അമിത് ഷായുടെ മകന്‍ ജയ് ഷായാണ് BCCI സെക്രട്ടറി. രാഷ്ട്രീയ നിരീക്ഷകര്‍ ഇതെല്ലാമാണ് ഇപ്പോള്‍ ചേര്‍ത്തുവായിക്കുന്നത്.
എന്നാല്‍, BJPയ്ക്ക് സംസ്ഥാനത്ത് അനായാസം വിജയം നേടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
294 അംഗ സഭയില്‍ 200 സീറ്റ് പിടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റു നേടിയാണ് ബിജെപി ഭരണകക്ഷിയായ തൃണമൂലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ മണ്ഡലങ്ങൡലാണ് ഇപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ ഉള്ളത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് വെറും ആറിടത്തു മാത്രമായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. അടുത്തിടെ തൃണമൂലില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. BJPയുടെ ശക്തമായ മുന്നേറ്റത്തില്‍ പതറുന്ന തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ് (Mamata Banerjee) ഇപ്പോള്‍ ബംഗാളിലെ ചര്‍ച്ചാ വിഷയം....
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy