'ആരാധകര്‍ ഇനി സച്ചിനെ പോലും മറക്കും', ധോണിയെ കുറിച്ച് ആദ്യമായി കേട്ടത്...

2004ല്‍ നടന്ന കെനിയന്‍ പര്യടനത്തിനിടെയാണ് തന്‍വീര്‍ ഇ൦ഗ്ലണ്ടിലായിരുന്ന ലത്തീഫിനെ ഫോണില്‍ വിളിച്ച് ധോണിയെ കുറിച്ച് പറഞ്ഞത്.

Last Updated : Sep 5, 2020, 10:30 AM IST
  • ബ്രാന്‍ഡ്‌ വാല്യൂ നോക്കിയാല്‍ സച്ചിന്‍റെ തൊട്ടടുത്ത് എത്തിയ താരമാണ് ധോണിയെന്നാണ് ലത്തീഫ് പറയുന്നത്.
  • ഏഴു മത്സരങ്ങളിലെ ആറു ഇന്നിംഗ്സുകളില്‍ നിന്ന് 72.40 ശരാശരിയില്‍ 362 റണ്‍സാണ് ധോണി നേടിയത്.
'ആരാധകര്‍ ഇനി സച്ചിനെ പോലും മറക്കും', ധോണിയെ കുറിച്ച് ആദ്യമായി കേട്ടത്...

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് ആദ്യമായി കേട്ടത് എന്താണെന്ന് വിവരിച്ച് മുന്‍ പാക്‌ ക്രിക്കറ്റ് ടീം നായകന്‍ റഷീദ് ലത്തീഫ്. തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ധോണിയെക്കുറിച്ച് ലത്തീഫ് പറഞ്ഞിരിക്കുന്നത്. 

CSK ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്!!

പാക് മുന്‍ പേസ് ബോളര്‍ തന്‍വീര്‍ അഹമ്മദാണ് ആദ്യമായി ധോണിയെ കുറിച്ച് തന്നോട് പറഞ്ഞതെന്നാണ് ലത്തീഫ് പറയുന്നത്. 'ആരാധകര്‍ സച്ചിനെ പോലും ഇനി മറക്കും' എന്ന് പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം ധോണിയെ കുറിച്ച് വിവരിച്ചതെന്നാണ് ലത്തീഫ് പറയുന്നത്. 

മറ്റുള്ളവര്‍ PPE കിറ്റില്‍, മാസ്ക് പോലുമില്ലാതെ ചെന്നൈ ടീം; പരിശീലന ക്യാമ്പ് ആശയം ധോണിയുടേത്?

2004ല്‍ നടന്ന കെനിയന്‍ പര്യടനത്തിനിടെയാണ് തന്‍വീര്‍ ഇ൦ഗ്ലണ്ടിലായിരുന്ന ലത്തീഫിനെ ഫോണില്‍ വിളിച്ച് ധോണിയെ കുറിച്ച് പറഞ്ഞത്. പുതിയൊരു കളിക്കാരന്‍ വരുന്നുണ്ടെന്നും ആരാധകര്‍ ഇനി സച്ചിനെ തന്നെ മറന്നാലും അതിശയിക്കാനാകില്ലെന്നും തന്‍വീര്‍ പറഞ്ഞു.

സുരേഷ് റെയ്ന ഇന്ത്യയിലേക്ക്‌ മടങ്ങി;ഐപിഎല്ലില്‍ കളിക്കില്ല!

എന്നാല്‍, സച്ചിന്‍ എക്കാലത്തും സച്ചിന്‍ തന്നെയാണെന്നും അങ്ങനെ ഒരു താരത്തെ ഇനി എങ്ങനെ കിട്ടാനാണെന്നും ചോദിച്ച് ലത്തീഫ് തന്‍വീറിനെ അന്ന് തിരുത്തി. ബ്രാന്‍ഡ്‌ വാല്യൂ നോക്കിയാല്‍ സച്ചിന്‍റെ തൊട്ടടുത്ത് എത്തിയ താരമാണ് ധോണിയെന്നാണ് ലത്തീഫ് പറയുന്നത്.

IPL 2020; CSK താരത്തിനു കൊറോണ, സംഘത്തില്‍ പത്തിലധികം പേര്‍ക്ക് രോഗം

2004ല്‍ കെനിയയില്‍ വച്ച് നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ധോണി ദേശീയ ശ്രദ്ധ നേടിയത്. ഏഴു മത്സരങ്ങളിലെ ആറു ഇന്നിംഗ്സുകളില്‍ നിന്ന് 72.40 ശരാശരിയില്‍ 362 റണ്‍സാണ് ധോണി നേടിയത്. അന്ന് പരമ്പരയിലെ ടോപ്‌ സ്കോററും ധോണിയായിരുന്നു.

Trending News