രാജ്‌കോട്ട്: നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഇന്ത്യ ഉയര്‍ത്തിയ 445 എന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി വേണ്ടത് 238 റണ്‍സാണ്. സെഞ്ച്വറി നേടിയ ഓപ്പണര്‍ ബെന്‍ ഡുക്കറ്റിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്താകുന്നത്.
മികച്ച സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് എതിരെ ബാസ് ബോള്‍ ശൈലിയാണ് ഇംഗ്ലണ്ട് തുടക്കം മുതല്‍ പയറ്റിയത്. സാക്ക് ക്രോളി അല്‍പ്പം ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ബെന്‍ ഡുക്കറ്റ് ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് ത്രയത്തെ ഡുക്കറ്റ് കടന്നാക്രമിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 13.1 ഓവറില്‍ 89 റണ്‍സാണ് ക്രോളി - ഡുക്കറ്റ് സഖ്യം കൂട്ടിച്ചേര്‍ത്തത്. സാക്ക് ക്രോളിയെ പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് കരിയറിലെ 500-ാം വിക്കറ്റ് സ്വന്തമാക്കി.
ALSO READ: രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎല്ലും കളിക്കില്ല; കടുപ്പിച്ച് ബിസിസിഐ
മൂന്നാമനായി ക്രീസിലെത്തി ഒലി പോപ്പും പന്തുകള്‍ പാഴാക്കാതെ സ്‌കോര്‍ ഉയര്‍ത്തി. 55 പന്തില്‍ 39 റണ്‍സ് നേടിയ പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി. മറുഭാഗത്ത്, രവീന്ദ്ര ജഡേജയെയും അശ്വിനെയും ഇറക്കി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള രോഹിത് ശര്‍മ്മയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ആക്രമണ ശൈലി തുടര്‍ന്ന് ഡുക്കറ്റ് സെഞ്ച്വറി കടന്നു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ്. 133 റണ്‍സുമായി ഡുക്കറ്റും 9 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി 238 റണ്‍സ് കൂടി വേണം.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.