IND vs ENG : ഇംഗ്ലണ്ടിനെതിര ആദ്യ ഏകദിനത്തിൽ വിരാട് കോലി ഉണ്ടാകില്ല; റിപ്പോർട്ട്

India vs England Virat Kohli Injury Updates :  അതേസമയം ടീം മാനേജ്മെന്റ് നാളെത്തെ ഇന്ത്യൻ ടീമിനെ കുറിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങളൊന്നും കൈമാറിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 09:09 PM IST
  • അതേസമയം ടീം മാനേജ്മെന്റ് നാളെത്തെ ഇന്ത്യൻ ടീമിനെ കുറിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങളൊന്നും കൈമാറിട്ടില്ല.
  • ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ട്വന്റി മത്സരത്തിനിടെയാണ് 33കാരനായ ഇന്ത്യയുടെ വെറ്ററൻ താരത്തിന് പരിക്കേറ്റത്
  • അതേസമയം താരം ജൂലൈ 14നും 17നും നടക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെ മത്സരത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
  • മൂന്നാം ട്വന്റി20ക്ക് ശേഷം കോലി നോട്ടിംഹാമിൽ നിന്നും ലണ്ടണിലേക്ക് തിരിച്ചില്ല.
IND vs ENG : ഇംഗ്ലണ്ടിനെതിര ആദ്യ ഏകദിനത്തിൽ വിരാട് കോലി ഉണ്ടാകില്ല; റിപ്പോർട്ട്

ന്യൂ ഡൽഹി : നാളെ ജൂലൈ 12ന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോലി ഉണ്ടാകില്ല എന്ന് റിപ്പോർട്ട്. ഗ്രോയിൻ ഭാഗത്തേറ്റ പരിക്കിനെ തുടർന്നാണ് താരം നാളെ ഓവലിൽ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്നും മാറി നിൽക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ടീം മാനേജ്മെന്റ് നാളെത്തെ ഇന്ത്യൻ ടീമിനെ കുറിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങളൊന്നും കൈമാറിട്ടില്ല. 

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ട്വന്റി മത്സരത്തിനിടെയാണ് 33കാരനായ ഇന്ത്യയുടെ വെറ്ററൻ താരത്തിന് പരിക്കേറ്റതെന്നും വിശ്രമം ആവശ്യമായതിനാൽ ആദ്യ മത്സരത്തിൽ നിന്നും താരം മാറി നിന്നേക്കുമെന്ന് പിടിഐ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം താരം ജൂലൈ 14നും 17നും നടക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെ മത്സരത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ALSO READ : IND vs ENG 5th Test : 'എത്രനാൾ കാത്തിരിക്കണം?' കോലിക്കെതിരെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകർ

മൂന്നാം ട്വന്റി20ക്ക് ശേഷം കോലി നോട്ടിംഹാമിൽ നിന്നും ലണ്ടണിലേക്ക് തിരിച്ചില്ല. കൂടുതൽ വൈദ്യപരിശോധനയ്ക്ക് താരം വിധേയനായേക്കും. അതേസമയം ഇന്ന് തിങ്കളാഴ്ച ഏകദിന ടീമിൽ മാത്രം ഉൾപ്പെടുത്തിയ ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, പ്രസിദ്ധ കൃഷ്ണ എന്നിവർ മാത്രമാണ് നെറ്റ്സിൽ പരിശീലനം നടത്തിയത്. 

ടെസ്റ്റിന് പുറമെ ട്വന്റി20 മത്സരങ്ങളിലെയും താരത്തിന്റെ പ്രകടനം തുടരെ ചോദ്യം ചെയ്യപ്പെടുകയാണ്. അന്താരാഷ്ട്ര കരിയറിൽ 960തിൽ അധികം ദിവസമായി ഇന്ത്യൻ താരം സെഞ്ചുറി നേടിട്ട്. ഏറ്റവും അവസാനമായി 2019 നവംബറിലാണ് കോലി ഒരു അന്തരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി നേടുന്നത്. കോലിയുടെ ഫോമിൽ കപിൽ ദേവ്, വിരേന്ദ്ര സേവാഗ് ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ ആശങ്ക ഉയർത്തുമ്പോൾ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമാൻ മുൻ ക്യാപ്റ്റനെ പിന്താങ്ങുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News