COVID-19: ലോകകപ്പ് ഷൂട്ടിംഗില്‍ നിന്നും ഇന്ത്യ പിന്മാറി!

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകകപ്പ് ഷൂട്ടിംഗില്‍ നിന്നും ഇന്ത്യ പിന്മാറി!

Last Updated : Feb 28, 2020, 11:14 PM IST
 COVID-19: ലോകകപ്പ് ഷൂട്ടിംഗില്‍ നിന്നും ഇന്ത്യ പിന്മാറി!

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകകപ്പ് ഷൂട്ടിംഗില്‍ നിന്നും ഇന്ത്യ പിന്മാറി!

അടുത്തമാസം സൈപ്രസില്‍ നടക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍നിന്നാണ് ഇന്ത്യ പിന്മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാന൦. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍റെ അംഗീകാരമുള്ള ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. മാര്‍ച്ച് നാലുമുതല്‍ 13 വരെ നിക്കോസിയയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 

സൈപ്രസില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, കുറെപേര്‍ നിരീക്ഷണത്തിലുണ്ട്. ഷൂട്ടി൦ഗ് ലോകകപ്പിന് മാര്‍ച്ച് 16 മുതല്‍ ന്യൂഡല്‍ഹി ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാല്‍, വൈറസ് വ്യാപനംമൂലം ഇതില്‍ എത്ര രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് വ്യക്തതയില്ല. 

Trending News