ഗ്വാളിയർ: ഇന്ത്യ - ബംഗ്ലാദേശ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഗ്വാളിയറിലെ മാധവ് റാവു സിന്ധ്യ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ആദ്യ ടി-20 മത്സരം. ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര കൂടി സ്വന്തമാക്കാനാണ് ഇന്ത്യയുടെ യുവനിര ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യും.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുവതാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിൽ കളിച്ചവരിൽ ആരും ടി-20 കളിക്കുന്നില്ല എന്നതാണ് ഈ ടീമിൻ്റെ പ്രത്യേകത. ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ച അഭിഷേക് ശർമ മാത്രമാണ് ടീമിലെ സ്പെഷലിസ്റ്റ് ഓപ്പണർ. മൂന്ന് ടി-20 മത്സരങ്ങളിലും അഭിഷേകിനോടൊപ്പം സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് നായകൻ സൂര്യകുമാർ യാദവ് വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ കൂടാതെ ജിതേഷ് ശർമയാണ് സ്ക്വാഡിൽ വിക്കറ്റ് കീപ്പറായിട്ടുള്ളത്.
Also Read: IPL 2025: രാഹുലിനെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിലനിർത്തുമോ? എൽഎസ്ജിയുടെ സാധ്യത ലിസ്റ്റ്
സ്ക്വാഡിലുള്ള മായങ്ക് യാദവ്, നിതീഷ്കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് അരങ്ങേറുമോ എന്ന് അറിയാം. ഐപിഎല്ലിൽ തീതുപ്പുന്ന വേഗതയിൽ പന്തെറിഞ്ഞ് എല്ലാവരെയും ഞെട്ടിച്ച താരമാണ് മായങ്ക് യാദവ്. ഇന്ന് മൂന്ന് പേസർമാരെ കളിപ്പിക്കുകയാണെങ്കിൽ അർഷ്ദീപ് സിങ്ങിനോടൊപ്പം മായങ്ക് യാദവും ഹർഷിത് റാണയും ടീമിൽ ഇടം പിടിക്കും. സ്പിന്നർമാരായി വാഷിംഗ്ടൺ സുന്ദറും രവി ബിഷ്ണോയിയുമായിരിക്കും ടീമിൽ ഇടം നേടുക. മധ്യനിരയിൽ സൂര്യകുമാറിനോടൊപ്പം ഹാർദ്ദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിംഗ് എന്നിവരുമുണ്ടാകും. തിലക് വർമക്ക് ഇന്ന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.
ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തിയാണ് ബംഗ്ലാദേശ് ടി-20 പോരാട്ടത്തിനിറങ്ങുന്നത്. നജ്മുൽ ഹൊസാൻ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിൽ പരിചയസമ്പന്നരായ ലിട്ടൺ ദാസ്, മെഹ്ദി ഹസ്സൻ മിറാസ്, തൗഹീദ് ഹൃദോയ്, മഹ്‌മൂദുള്ള, ടസ്‌കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്‌മാൻ തുടങ്ങിയവരുണ്ട്. ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെതുടർന്നുള്ള കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടുവെന്നും അതുകൊണ്ട് ബംഗ്ലാദേശിനെതിരായ പരമ്പര ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ ഇന്ന് ഗ്വാളിയറിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇന്ന് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.