India vs South Africa : ഡൽഹിയിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ; വിജയലക്ഷ്യം 100 റൺസ്

India vs South Africa Delhi ODI : നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയുടെ 100 കടത്തുന്നതിൽ തടയിട്ടത്

Written by - Jenish Thomas | Last Updated : Oct 11, 2022, 05:13 PM IST
  • ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് സന്ദർശകർക്കായി രണ്ടക്കം സ്കോർ ചെയ്തത്.
  • ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടി.
  • മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്
  • മൂന്ന് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഒരു ഏകദിന മത്സരം സംഘടിപ്പിക്കുന്നത്
India vs South Africa : ഡൽഹിയിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ; വിജയലക്ഷ്യം 100 റൺസ്

ന്യൂ ഡൽഹി : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിലെ അവസാനത്തെയും നിർണായകമായ മത്സരത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് സന്ദർശകർക്കായി രണ്ടക്കം സ്കോർ ചെയ്തത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടി.

പതിവിന് വിപരീതമായി സ്പിന്നർ വാഷിങ്ടൺ സുന്ദറിനാണ് ശിഖർ ധവാൻ ആദ്യ ഓവറുകൾ എറിയാൻ ഏൽപ്പിച്ചത്. മൂന്നാം ഓവറിൽ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റെടുത്തുകൊണ്ട് ഇന്ത്യൻ ബോളർമാർ തങ്ങളുടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു സുന്ദർ. തുടർന്ന് സുന്ദറിനൊപ്പം മുഹമ്മദ് സിറാജും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ 30 റൺസിനിടെ നേടി. 

ALSO READ : India vs South Africa : പരമ്പര പിടിക്കാൻ ഇന്ത്യ; ഭീഷിണിയായി മഴ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ധവാനും സംഘവും ഇന്ന് ഡൽഹിയിൽ

ഇരുവർക്കും പിന്നാലെ ഷഹ്ബാസ് അഹമ്മദും വിക്കറ്റ് നേട്ടത്തിൽ ചേർന്നു. മെല്ലെ സ്കോറുകൾ ഉയർത്തി പ്രോട്ടീസിന് ഒരു അടിത്തറ നൽകുന്നതിനായി ശ്രമിച്ച എയ്ഡെൻ മർക്രം, ഹെയ്ൻറിച്ച് ക്ലാസെൻ എന്നിവരുടെ വിക്കറ്റുകൾ നേടി ഷഹ്ബാസ് വീണ്ടും സന്ദർശകരെ തകർച്ചയിലേക്ക് നയിച്ചു. പിന്നാലെ സുന്ദർ വീണ്ടുമെത്തി അപകടകാരിയായ ഡേവിഡ് മില്ലറിനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക തകർച്ചയുടെ പടുകുഴിയിലേക്ക് വീണു. 

ശേഷമത്തിയ വാലറ്റക്കാരെ ഒന്ന് പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ ഇന്ത്യയുടെ ചൈന ആം  സ്പിന്നർ കുൽദീപ് യാദവ് ബാക്കി നാല് വിക്കറ്റുകൾ നേടി ഇന്നിങ്സ് വേഗിത്തിൽ അവസാനിപ്പിക്കുകയായിരുന്നു. 34 റൺസെടുത്ത ഹെയ്ൻറിച്ച് ക്ലാസെനാണ് പ്രോട്ടീസിനായി എറ്റവും ഉയർന്ന സ്കോർ നേടിയത്. ഇന്ത്യക്കായി കുൽദീപ് നാലും  സിറാജും സുന്ദറും ഷാഹ്ബാസും രണ്ട് വിക്കറ്റുകൾ വീതം നേടി.

ALSO READ : IND vs SA : ശ്രയസ് ഐയ്യരുടെ സെഞ്ചുറിയിൽ റാഞ്ചിയിൽ ഇന്ത്യക്ക് ജയം; പരമ്പര സമനിലയിൽ

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ലഖ്നൗവിൽ ആദ്യ മത്സരത്തിൽ ഒമ്പത് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ശേഷം രണ്ടാം മത്സരത്തിൽ റാഞ്ചിയിൽ വെച്ച് ഇന്ത്യ ആതിഥേയരെ ഏഴ് വിക്കറ്റിന് തകർക്കുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ഒരു ഏകദിന മത്സരം സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News