India vs England : അഞ്ചാം ടെസ്റ്റ് മത്സരം നടക്കമോ? ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ഭീതി, പരിശീലനമെല്ലാം നിർത്തിവെച്ചു

India vs England ടെസ്റ്റ് പരമ്പരയിൽ അഞ്ചാം മത്സരത്തിന് മുമ്പ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട്  ചെയ്തു.

Written by - Jenish Thomas | Last Updated : Sep 9, 2021, 06:29 PM IST
  • അടിയന്തരമായി ട്രെയ്നിങ് സെക്ഷനുകൾ നിർത്തിവെച്ച് ഇന്ത്യൻ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തി
  • ആരും നിലവിൽ കോവിഡ് ബാധിതർ അല്ലെന്ന് ദി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യന്നു.
  • എന്നാൽ താരങ്ങളിൽ മിക്കവരും കോവിഡ് ബാധിതനായ ഫിസിയോയുമായി നേരിട്ട സമ്പർക്കത്തിലുള്ളതാണ് മറ്റ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അറിയിക്കുന്നത്.
  • ക്യാമ്പിനുള്ള കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അഞ്ചാമത്തെ ടെസ്റ്റ് നടത്തുന്നതിൽ ബിസിസിഐക്ക് താൽപര്യമില്ലയെന്ന് റിപ്പോർട്ടുകളുണ്ട്.
India vs England : അഞ്ചാം ടെസ്റ്റ്  മത്സരം നടക്കമോ? ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ഭീതി, പരിശീലനമെല്ലാം നിർത്തിവെച്ചു

Manchester : നാളെ സെപ്റ്റംബർ പത്തിന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് (India vs England) ടെസ്റ്റ് പരമ്പരയിൽ അഞ്ചാം മത്സരത്തിന് മുമ്പ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. ടീമിനൊപ്പമുള്ള ജൂനിയർ ഫിസിയോ യോഗേഷ് പാർമാറിന് കോവിഡ് സ്ഥിരീകരിച്ചുയെന്നാണ് നിലവിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഫിസിയോക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് വ്യാഴ്ച നടക്കാനിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലനം തുടങ്ങിയവ എല്ലാം അടയിന്തരമായി നിർത്തിവെക്കുകയും ചെയ്തു.

ALSO READ : രവി ശാസ്ത്രിക്ക് Covid; പരിശീലന സംഘത്തിലെ മൂന്നുപേര്‍ ഐസൊലേഷനില്‍

നാലാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്കും അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫ് അംഗങ്ങളായ ഭരത് അരുൺ ആർ ശ്രീധർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്. ഇവർ ക്വാറന്റീൻ തുടരവെയാണ് ടീമിനുള്ളിൽ നിന്ന് മറ്റൊരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അടിയന്തരമായി ട്രെയ്നിങ് 

സെക്ഷനുകൾ നിർത്തിവെച്ച് ഇന്ത്യൻ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയെന്നും ആരും നിലവിൽ കോവിഡ് ബാധിതർ അല്ലെന്ന് ദി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യന്നു. എന്നാൽ താരങ്ങളിൽ മിക്കവരും കോവിഡ് ബാധിതനായ ഫിസിയോയുമായി നേരിട്ട സമ്പർക്കത്തിലുള്ളതാണ് മറ്റ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അറിയിക്കുന്നത്.

ALSO READ : India T20 World Cup Squad : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ ഇല്ല ആർ. അശ്വിൻ ടീമിൽ, ധോണി ടീമിന്റെ മെന്റർ

കൂടാതെ ക്യാമ്പിനുള്ള കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അഞ്ചാമത്തെ ടെസ്റ്റ് നടത്തുന്നതിൽ ബിസിസിഐക്ക് താൽപര്യമില്ലയെന്ന് റിപ്പോർട്ടുകളുണ്ട്. കാരണം പരമ്പര കഴിഞ്ഞാലുടൻ യുഎഇയിൽ വെച്ച് ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങളും നടക്കുന്നതിനാൽ താരങ്ങൾ സുരക്ഷിതത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ആശങ്കയുണ്ട്. സെപ്റ്റംബർ 19നാണ് ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങൾ നടക്കുക.

ALSO READ : India vs England : ലീഡ്സിലെ ക്ഷീണം ഓവലിൽ തീർത്തു, നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റെൺസിന്റെ ജയം

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ലോർഡ്സിലും ഓവലിലും ജയിച്ച ഇന്ത്യ 2-1 മുന്നിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News