ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു 38കാരനായ ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
“എനിക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു, ഞാൻ അത് നേടിയെടുക്കുകയും ചെയ്തു. എൻ്റെ യാത്രയിൽ സഹകരിച്ച നിരവധി ആളുകൾക്ക് ഞാൻ നന്ദി അറിയിക്കുകയാണ്. ഒന്നാമതായി എൻ്റെ കുടുംബം. എൻ്റെ ബാല്യകാല പരിശീലകൻ പരേതനായ താരക് സിൻഹ, മദൻ ശർമ്മ എന്നിവരുടെ മാർഗനിർദേശത്തിലാണ് ഞാൻ കളിയുടെ അടിസ്ഥാനകാര്യങ്ങൾ പഠിച്ചത്. "ഞാൻ ഇത്രയും കാലം ക്രിക്കറ്റ് കളിച്ച എൻ്റെ ടീമിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു. എനിക്ക് മറ്റൊരു കുടുംബത്തെ ലഭിച്ചു," ധവാൻ പറഞ്ഞു.
2010ൽ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തോടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് ശിഖർ ധവാൻ. ഏകദിനത്തിലും ടെസ്റ്റിലുമായി 24 അന്താരാഷ്ട്ര സെഞ്ചുറികൾ 13 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ശിഖർ ധവാൻറെ പേരിലുണ്ട്. 2013ൽ അരങ്ങേറ്റ ടെസ്റ്റിൽ 85 പന്തിൽ സെഞ്ച്വറി നേടിയ ധവാൻ്റെ പേരിൽ ഒരു റെക്കോഡുമുണ്ട്. അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ സെഞ്ച്വറി നേടിയതിനാണ് അത്. ഏകദിനത്തിലാണ് ശിഖർ ധവാൻ മികച്ച പ്രകടനം പുറത്തെടുത്തത്.
As I close this chapter of my cricketing journey, I carry with me countless memories and gratitude. Thank you for the love and support! Jai Hind! pic.twitter.com/QKxRH55Lgx
— Shikhar Dhawan (@SDhawan25) August 24, 2024
167 ഏകദിനങ്ങളിൽ 44.11 ശരാശരിയിലും 91.35 സ്ട്രൈക്ക്റേറ്റിലും 17 സെഞ്ചുറികളോടെ 6793 റൺസാണ് ധവാൻ അടിച്ചത്. 34 ടെസ്റ്റുകളിലാവട്ടെ 7 സെഞ്ചുറികളോടെ 40.61 ശരാശരിയിൽ 2315 റൺസാണ് സമ്പാദ്യം. 68 രാജ്യാന്തര ടി20കളിൽ 27.92 ശരാശരിയിലും 126.36 പ്രഹരശേഷിയിലും 1392 റൺസും നേടി. 2013 ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമയെയും ശിഖർ ധവാനെയും ഓപ്പണിങ് സഖ്യമായി ഇറക്കിയത് എം.എസ്. ധോണിയുടെ ഒരു മാസ്റ്റർ പ്ലാനായിരുന്നു. അത് വിജയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും വെസ്റ്റിൻഡീസിനെതിരെയും ധവാൻ സെഞ്ചറികൾ നേടി. ഇന്ത്യ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ ധവാനായിരുന്നു ടൂർണമെൻ്റിലെ താരം.
Also Read: Assam Minor Gang Rape: അസം കൂട്ടബലാത്സംഗം: തെളിവെടുപ്പിനിടെ മുഖ്യപ്രതി കുളത്തിൽചാടി മരിച്ചു
2015 ലോകകപ്പിൽ 412 റൺസ് നേടിയ ധവാൻ ഇന്ത്യയുടെ ടോപ് സ്കോററായി. ഐസിസി ടൂർണമെൻ്റുകളിൽ ധവാൻ ഓപ്പണറായി ഇറങ്ങുന്നത് ഇന്ത്യയ്ക്ക് കരുത്തായിരുന്നു. രോഹിത് ശർമ്മയുമായിട്ടുള്ള ഓപ്പണിങ് സഖ്യം ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച് ഓപ്പണിംഗ് സഖ്യമായി മാറുകയായിരുന്നു. ഡിസംബർ 2022ലായിരുന്നു ധവാൻ അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. 2021 ജൂലൈയിൽ അവസാന രാജ്യാന്തര ട്വൻറി 20 കളിച്ചു. 2018ന് ശേഷം ടെസ്റ്റ് ശിഖർ ധവാൻ കളിച്ചിരുന്നില്ല.
ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് റെക്കോർഡ് ശിഖർ ധവാനുണ്ട്. 222 മത്സരങ്ങളിൽ 35.07 ശരാശരിയിലും 127.12 സ്ട്രൈക്ക് റേറ്റിലും 6768 റൺസ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 51 ഫിഫ്റ്റികളും ഐപിഎല്ലിൽ ധവാനുണ്ട്. 2020, 2021 ഐപിഎല്ലുകളിൽ 618, 587 റൺസുകൾ താരം സ്കോർ ചെയ്തിട്ടും ഇന്ത്യൻ ട്വന്റി20 ടീമിൽ സെലക്ടർമാർ ധവാനെ പരിഗണിച്ചില്ല. ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്സിൻ്റെ നായകനാണ് ശിഖർ. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം ധവാന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. ഐപിഎല്ലിൽ തുടർന്ന് കളിക്കുന്നതിന് കുറിച്ച് ശിഖർ ധവാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.