Today's Gold rate: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് കൂടിയത് ഇത്രയും

Today's Gold Rate: ഇന്നലെ ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53,280 രൂപയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 10:03 AM IST
  • ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത് 280 രൂപയാണ്.
  • ഇതോടെ സ്വർണവില 53,560 രൂപയിലെത്തി.
Today's Gold rate: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് കൂടിയത് ഇത്രയും

കൊച്ചി: കുറഞ്ഞു നിന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത് 280 രൂപയാണ്. ഇതോടെ സ്വർണവില 53,560 രൂപയിലെത്തി.

ഇന്നലെ ഒരു ​ഗ്രാമിന് കുറഞ്ഞത് 20 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 6,660 രൂപയായിരുന്നു വില. ഒരു പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയുമായിരുന്നു. ഓ​ഗസ്റ്റ് 22ന് ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമായിരുന്നു വില. 

Also Read: Hema Committee Report: റിപ്പോർട്ട് എന്റെ ഹൃദയം തകർത്തു, എന്റെ സെറ്റുകളിൽ ഇങ്ങനെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നാനി

 

കഴിഞ്ഞ മാസം പകുതിയോടെ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. ആ സമയം 4500 രൂപയോളമാണ് സ്വർണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500 ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും സ്വർണവില 53,000 കടന്നത്.  രണ്ടാഴ്ചയ്ക്കിടെ സ്വർണ വില 2900 രൂപയാണ് വര്‍ധിച്ചത്.

ഓ​ഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9 - ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  
ഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ
ഓ​ഗസ്റ്റ് 13 - ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി 
ഓ​ഗസ്റ്റ് 14 - ഒരു പവന് 80 രൂപ കുറഞ്ഞ്
ഓ​ഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 16 - ഒരു പവന് 80 രൂപ കൂടി വീണ്ടും 52,520 രൂപയായി 
ഓ​ഗസ്റ്റ് 17 - ഒരു പവന് 840 രൂപ കൂടി 53,360 രൂപയായി 
ഓ​ഗസ്റ്റ് 18 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 19 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 20 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
ഓ​ഗസ്റ്റ് 21 - ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
ഓ​ഗസ്റ്റ് 22 - ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
ഓ​ഗസ്റ്റ് 23 - ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
ഓ​ഗസ്റ്റ് 24 - ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News