'ഹൈ' ആകാതെ ഹൈദരാബാദ്; തോറ്റത് നാല് റണ്‍സിന്

ആവേശപ്പോരാട്ടത്തിനൊടുവില്‍ ഹൈദരാബാദിനെ മലര്‍ത്തിയടിച്ച് ചെന്നൈയ്ക്ക് നാല് റണ്‍സിന്‍റെ ജയം. 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് നാല് റണ്ണുകള്‍ക്കകലെ വിജയം കൈവിടുകയായിരുന്നു.

Last Updated : Apr 22, 2018, 08:16 PM IST
'ഹൈ' ആകാതെ ഹൈദരാബാദ്; തോറ്റത് നാല് റണ്‍സിന്

വേശപ്പോരാട്ടത്തിനൊടുവില്‍ ഹൈദരാബാദിനെ മലര്‍ത്തിയടിച്ച് ചെന്നൈയ്ക്ക് നാല് റണ്‍സിന്‍റെ ജയം. 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് നാല് റണ്ണുകള്‍ക്കകലെ വിജയം കൈവിടുകയായിരുന്നു.

54 പന്തില്‍ 84 റണ്‍സ് എടുത്ത് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അടിച്ചു കസറിയിട്ടും ടീമിനെ ജയം ഉപേക്ഷിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന്‍ വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എടുത്തിരുന്നു. 37 പന്തില്‍ നിന്ന്‍ 79 റണ്‍സ് എടുത്ത അമ്പാട്ടി റായിഡു, 43 പന്തില്‍ നിന്ന്‍ പുറത്താകാതെ 54 റണ്‍സ് എടുത്ത സുരേഷ് റെയ്ന എന്നിവരാണ് ചെന്നൈയുടെ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്.

Trending News