കളിക്കളത്തില്‍ കളി നടക്കുമ്പോള്‍ മാത്രമല്ല കളി കഴിഞ്ഞാലും നമ്മുടെ ക്യാപ്റ്റന്‍ കൂള്‍ കൂളാണ് എന്ന് വീണ്ടും തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
കിംഗ്സ് ഇലവന് പഞ്ചാബിനെ തോല്പിച്ചതിനുശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന് വാട്സന്റെയും ഇമ്രാന് താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്.
മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ.
ഒടുവില്‍ പകുതിദൂരം ഓടിയ ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്. ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയ ജൂനിയര്‍ വാട്സനെ പറ്റിച്ച് ധോണി മടങ്ങുകയും ചെയ്തു. ഈ വീഡിയോ ചെന്നൈ സുപ്പര്‍ കിംഗ്സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം:
Jr #ParasakthiExpress and Jr. Watto having a sprint face-off and a lightning joins them Priceless @msdhoni #JustThalaThings #WhistlePodu #Yellove pic.twitter.com/bIGEgedZYW
— Chennai Super Kings (@ChennaiIPL) April 6, 2019
ഇന്നലെ നടന്ന ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് 22 റണ്‍സിന് പഞ്ചാബിനെ തോല്പിച്ച് ഒന്നാമതെത്തി.