Dubai: IPL 2020ലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (KL Rahul) ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു.
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ഡല്‍ഹി നേടിയത്. ആറാമനായി കളത്തിലിറങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയെ 157 റണ്‍സ് എന്ന സ്കോറിലെത്തിച്ചത്. 21 പന്തുകളില്‍ മൂന്നു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാന്റെ പന്തുകളെ നേരിട്ട സ്റ്റോയ്നിസ് ഡല്‍ഹിയുടെ സ്കോര്‍ 150 കടത്തി. 30 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു പഞ്ചാബിന്റെ പ്രകടനം. നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായിരുന്നു.
മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വച്ച മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. IPL-ലെ എല്ലാ സീസണിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഫൈനലില്‍ എത്താത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.
Kings XI Punjab: ലോകേഷ് രാഹുൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി
Delhi Capitals: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആൻറിച് നോർജെ, മോഹിത് ശർമ