Ipl 2021 Live: രാഹുലോ? കോഹ്ലിയോ? പൊടി പറത്താൻ പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും

ആർസിബി.ഈ സീസണിൽ നിലവിൽ ആറാം സ്ഥാനത്താണെങ്കിലും പഞ്ചാബ് മികച്ച ടീം ആണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 02:43 PM IST
  • ഇതിന് മുമ്പ് 26 തവണ ഇരു ടീമും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 14 തവണ പഞ്ചാബും 12 തവണ ആർസിബിയും വിജയം നേടി
  • ആർസിബിയുടെ പേസ് കരുത്ത് മുഹമ്മദ് സിറാജ് ആണ്.
  • ഡാനിയേൽ സാംസ്, വാഷിങ്ടൺ സുന്ദർ എന്നിവരുടെ ഓൾറൗണ്ട് പെർഫോമൻസ് ഇന്നത്തെ പോരാട്ടത്തിൽ ആർസിബിക്ക് നിർണായകമായേക്കും
  • ക്രിസ് ഗെയിൽ ഉൾപ്പെടെ വമ്പൻ ബാറ്റ്സ്മാൻമാർ ഉണ്ടായിട്ടും അവസാന മത്സരത്തിൽ മികച്ച സ്‌കോർ നേടാൻ കഴിയാതെ പോയതാണ് പഞ്ചാബിന്റെ പരാജയ കാരണം.
Ipl 2021 Live: രാഹുലോ? കോഹ്ലിയോ?  പൊടി പറത്താൻ പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും

New Delhi:പഞ്ചാബ് കിങ്സും  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മൊട്ടേരയിൽ (Ipl 2021) ഇന്ന് നേർക്കുനേർ. നിലവിൽ ശക്തരായ ടീമാണ് ആർസിബി. ഈ സീസണിലെ ആറ് മത്സരത്തിൽ അഞ്ചും വിജയിച്ച് മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു. 

ഐപിഎൽ ടേബിളിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്ന  ചെന്നൈയോട് (Chennai Super Kings) തോൽവി സമ്മതിച്ചെങ്കിലും ഇത്തവണ പിഴക്കില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ആർസിബി.ഈ സീസണിൽ നിലവിൽ ആറാം സ്ഥാനത്താണെങ്കിലും പഞ്ചാബ് മികച്ച ടീം ആണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. എന്നാൽ കാര്യമായ രീതിയിൽ ഇത്തവണ പഞ്ചാബിന് ഉയരാൻ സാധിച്ചിട്ടില്ല.

ALSO READ : SRH vs CSK : അടിച്ച് തകർത്ത് റുതുരാജ് ഗെയ്ക്കുവാദും ഫാഫ് ഡുപ്ലസിസും, ചെന്നൈയ്ക്ക് തുടർച്ചായ അഞ്ചാം ജയം

കൊൽക്കത്തക്കെതിരായ (Kolkatha)  പഞ്ചാബിന്റെ അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്. പഞ്ചാബിനെ സംബന്ധിച്ച്  ക്രിസ് ഗെയിൽ ഉൾപ്പെടെ വമ്പൻ ബാറ്റ്സ്മാൻമാർ ഉണ്ടായിട്ടും അവസാന മത്സരത്തിൽ മികച്ച സ്‌കോർ നേടാൻ കഴിയാതെ പോയതാണ് പഞ്ചാബിന്റെ പരാജയ കാരണം. അവസാന മത്സരത്തിൽ മായങ്ക് അഗർവാളും ക്രിസ് ജോർദാനും മാത്രമേ കാര്യമായ പ്രകടനം കാഴ്ചവെക്കാനായുളളൂ.

എങ്കിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാവട്ടെ ഈ സീസണിൽ ശക്തമായ പ്രകടനത്തോടെയാണ് മുന്നേറുന്നത്. കരുത്തുറ്റ പോരാട്ടത്തിനൊടുവിൽ ഡൽഹിക്കെതിരായ അവസാന മത്സരത്തിലും ആർസിബി തന്നെ വിജയം നേടി.

നായകൻ റിഷഭ് പന്തും ഷിമ്രോൺ ഹിറ്റ്മെയറും ചേർന്ന് ഡൽഹിക്ക് വേണ്ടി കരുത്തുറ്റ പോരാട്ടമാണ് നടത്തിയതെങ്കിലും മുഹമ്മദ് സിറാജും ഡാനിയൽ സാംസും ഹർഷാൽ പട്ടേലും ചേർന്ന ബൗളിങ് നിരയാണ് ആർസിബിക്ക് രക്ഷയായത്.

ALSO READ : PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം

 സീസണിൽ എറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ ഹർഷാൽ പട്ടേലും ടീമിനായി കൂടുതൽ റൺസ് സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിന്റെ ശക്തി. ആർസിബിയുടെ പേസ് കരുത്ത് മുഹമ്മദ് സിറാജ് ആണ്.

ഡാനിയേൽ സാംസ്, വാഷിങ്ടൺ സുന്ദർ എന്നിവരുടെ ഓൾറൗണ്ട് പെർഫോമൻസ് ഇന്നത്തെ പോരാട്ടത്തിൽ ആർസിബിക്ക് നിർണായകമായേക്കും. എന്നാൽ ഇരുവർക്കും ഈ സീസണിൽ ഇതുവരെ കാര്യമായ സംഭാവന നൽകാനായിട്ടില്ല.

 മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News