Delhi Capitals vs Rajasthan Royals: നിർണ്ണായക മുന്നേറ്റത്തിന് ഡൽഹിയും രാജസ്ഥാനും ഇന്ന് മത്സരത്തിനിറങ്ങും

വൈകീട്ട് 3.30നാണ് മത്സരം. ഇരു ടീമുകളും രണ്ടാംഘട്ടത്തിലെ മത്സരങ്ങളില്‍ ജയിച്ചുവെന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ് (IPL 2021 Today Match)

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 01:01 PM IST
  • പൃഥ്വി ഷോ-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് ഒരു തരത്തിലും ഡല്‍ഹിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമില്ല.
  • ശ്രേയസ് അയ്യര്‍ പരിക്ക് മാറി തിരിച്ചെത്തിയത് എന്ത് കൊണ്ടും ശുഭ സൂചനയാണ്
  • യുവതാരം മഹിപാല്‍ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്
Delhi Capitals vs Rajasthan Royals: നിർണ്ണായക മുന്നേറ്റത്തിന് ഡൽഹിയും രാജസ്ഥാനും ഇന്ന് മത്സരത്തിനിറങ്ങും

അബുദാബി: നിർണ്ണായക മുന്നേറ്റത്തിന് ഡൽഹിയും രാജസ്ഥാനും ഇന്ന് മത്സരത്തിനിറങ്ങും. സഞ്ജുവിൻറെ നായകത്വത്തിൽ രാജസ്ഥാന് ഇത് നിർണ്ണായക മത്സരമാണ്. എന്നാൽ  ഡൽഹിക്ക് ഇത് പ്ലേ ഒാഫിന് അരികെയുള്ള കളിയുമെന്ന പ്രത്യേകതയുണ്ട്.

വൈകീട്ട് 3.30നാണ് മത്സരം. ഇരു ടീമുകളും രണ്ടാംഘട്ടത്തിലെ മത്സരങ്ങളില്‍ ജയിച്ചുവെന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഡല്‍ഹിയുടെ ശക്തമായ നിരയെ നേരിടാൻ രാജസ്ഥാൻറെ കിടിലൻ തന്ത്രങ്ങളാണ്. പൃഥ്വി ഷോ-ശിഖര്‍ ധവാന്‍  ഓപ്പണിംഗ് കൂട്ടുകെട്ട് ഒരു തരത്തിലും ഡല്‍ഹിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമില്ല.

Also ReadIPL 2021 : ഐപിഎല്ലിനിടെയിൽ അച്ഛനും മകനും ബീച്ചിൽ, കാണാം സച്ചിനും മകൻ അർജുൻ തെൻഡുൾക്കറുടെയും ചിത്രങ്ങൾ

ശ്രേയസ് അയ്യര്‍ (Shreyas Iyer) പരിക്ക് മാറി തിരിച്ചെത്തിയത് എന്ത് കൊണ്ടും ശുഭ സൂചനയാണ്.മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ആന്റിച്ച് നോര്‍ജെ, കഗിംസോ റബാദ എന്നീ താരങ്ങളുടെ മെച്ചപ്പെട്ട പ്രകടനം കൂടിയാകുമ്പോള്‍ ഏത് സാഹചര്യവും നേരിടാന്‍ പോന്ന സംഘംമാണ് ഡൽഹി.

സ്റ്റോക്‌സും ബട്‌ലറുമില്ലെങ്കിലും രാജസ്ഥാന്‍ നിരയില്‍  പകരക്കാരായ എവിന്‍ ലൂയിസും ലിയാം ലിവിങ്‌സറ്റണും താരതമ്യേനെ മികച്ച മത്സരം കാഴ്ചവെക്കുന്നത്. യുവതാരം മഹിപാല്‍ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അവസാന മത്സരത്തില്‍ രാജസ്ഥാന് കിടിലൻ സ്കോർ നേടിക്കൊടുത്തത്.

ALSO READ : IPL 2021 Matches And Schedule : അറിയാം ഈ ആഴ്ചയിലെ ഐപിഎൽ മത്സരങ്ങളും സമയവും

മഹിപാലില്‍ ടീമിന് ഇനിയും പ്രതീക്ഷകളേറെ. പഞ്ചാബിനെ അവസാന ഓവറില്‍ കാര്‍ത്തിക് ത്യാഗിയുടെ മിന്നും പ്രകടനത്തില്‍ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്. ഡല്‍ഹിയാകട്ടെ ഹൈദരാബാദിനെ തകര്‍ത്തു. പരസ്പരമുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം രാജസ്ഥാന് അവകാശപ്പെടാം. 23 മത്സരത്തില്‍ 12ല്‍ രാജസ്ഥാനും 11ല്‍ ഡല്‍ഹിയും ജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News