IPL 2022 : ഹസരംഗയുടെ മുന്നിൽ അടിപതറി സഞ്ജു സാംസൺ; ലങ്കൻ താരം സഞ്ജുവിനെ പുറത്താക്കുന്നത് നാലാം തവണ

Sanju Samson vs Wanindu Hasaranga ഇന്ന് ആർസിബിക്കെതിരായിട്ടുള്ള മത്സരത്തിലും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലാണ്. കൃത്യമായി കണക്ഷൻ ലഭിക്കാത്ത പന്ത് ലങ്കൻ ബോളറുടെ കൈകളിൽ തന്നെയെത്തുകയായിരുന്നു.

Written by - Jenish Thomas | Last Updated : Apr 5, 2022, 10:54 PM IST
  • അഞ്ച് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്.
  • അതിൽ നാല് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്.
  • ഈ 5 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ലങ്കൻ താരത്തിനെതിരെ നേടാനായത് 8 റൺസ് മാത്രം.
  • ഹസരംഗയുടെ 15 പന്തുകൾ നേരിട്ട സഞ്ജു 11 ഡോട്ട് ബോളാക്കുകയായിരുന്നു.
IPL 2022 : ഹസരംഗയുടെ മുന്നിൽ അടിപതറി സഞ്ജു സാംസൺ; ലങ്കൻ താരം സഞ്ജുവിനെ പുറത്താക്കുന്നത് നാലാം തവണ

മുംബൈ : ചില ബോളർമാരുടെ മുന്നിൽ സ്ഥിരമായി പെട്ട് പോകുന്ന ബാറ്റർമാരുണ്ടാകാം. ഷെയ്ൻ വോണിന്റെ മുന്നിൽ 14 തവണ പുറാത്താകേണ്ടി വന്ന താരം ഇംഗ്ലണ്ടിന് അലെക് സ്റ്റെവാർട്ട്. കൂടാതെ മറ്റൊരു ഇംഗ്ലീഷ് താരമായ നാസർ ഹുസ്സൈൻ 11 തവണ വോണിന്റെ സ്പിൻ മാജിക്കിൽ പെട്ട് പോയിട്ടുള്ളത്. അതെപോലെ തന്നെയാണ് മലയാളി താരം സഞ്ജു സാംസൺ പെട്ട് പോകുന്ന ഒരു ബോളറുണ്ട്. 

മറ്റാരുമല്ല ശ്രീലങ്കയുടെ വനിന്ദു ഹസരംഗ. ഒന്നും രണ്ടും തവണയല്ല സഞ്ജു ഹസരംഗയുടെ സ്പിൻ വലയത്തിൽ പെട്ട് പോയിട്ടുള്ളത്. ഇന്നത്തെ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് മത്സരം കൂടി കൂട്ടി നാല് തവണയാണ്. അതും ഇരു താരങ്ങൾ നേർക്കുനേരെയെത്തിയ അഞ്ച് മത്സരങ്ങളിൽ നിന്നാണ് ലങ്കൻ താരം സഞ്ജുവിനെ ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞ് വിട്ടത്. 

ALSO READ : IPL 2022 : അവസാനം തനിസ്വരൂപം പുറത്തെടുത്ത് ബട്ലർ; ആർസിബിക്ക് 170 റൺസ് വിജയലക്ഷ്യം

ഇരു താരങ്ങൾക്കിടിയിലുള്ള കണക്കുകൾ ഒന്ന് പരിശോധിക്കാം

അഞ്ച് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ നാല് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്. ഈ 5 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ലങ്കൻ താരത്തിനെതിരെ നേടാനായത് 8 റൺസ് മാത്രം. 

ഹസരംഗയുടെ 15 പന്തുകൾ നേരിട്ട സഞ്ജു 11-ും ഡോട്ട് ബോളാക്കുകയായിരുന്നു. ആകെ നേടിയ ബൗണ്ടറി ഇന്ന് ഉയർത്തിയ സിക്സർ മാത്രമാണ്.

ALSO READ : IPL: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങൾ ഇവരാണ്...

ഈ നാല് വിക്കറ്റുകളിൽ രണ്ടെണ്ണം 2021 ഇന്ത്യയുടെ ലങ്കൻ പര്യടനത്തിനിടെയാണ്. അതിൽ ഒരു മത്സരത്തിൽ രാജസ്ഥാന് നായകൻ പത്ത് പന്ത് നേരിട്ട് രണ്ട് റൺസ് മാത്രം നേടി ഹസരംഗയുടെ മുന്നിൽ അടിപതറേണ്ടി വന്നതുമുണ്ട്.

ഇന്ന് ആർസിബിക്കെതിരായിട്ടുള്ള മത്സരത്തിലും സഞ്ജു പുറത്തായത് ഹസരംഗയുടെ പന്തിലാണ്. കൃത്യമായി കണക്ഷൻ ലഭിക്കാത്ത പന്ത് ലങ്കൻ ബോളറുടെ കൈകളിൽ തന്നെയെത്തുകയായിരുന്നു മലയാളി താരം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News