IPL 2022 : അവസാനം തനിസ്വരൂപം പുറത്തെടുത്ത് ബട്ലർ; ആർസിബിക്ക് 170 റൺസ് വിജയലക്ഷ്യം

RR vs RCB മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ രാജസ്ഥാൻ 169 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ബട്ലർ 47 പന്തിൽ 70 റൺസും ഷിമ്രോൺ ഹെത്മയർ 31 പന്തിൽ 42 റൺസെടുത്തു.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 5, 2022, 09:59 PM IST
  • മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ രാജസ്ഥാൻ 169 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
  • ബട്ലർ 47 പന്തിൽ 70 റൺസും ഷിമ്രോൺ ഹെത്മയർ 31 പന്തിൽ 42 റൺസെടുത്തു.
IPL 2022 : അവസാനം തനിസ്വരൂപം പുറത്തെടുത്ത് ബട്ലർ; ആർസിബിക്ക് 170 റൺസ് വിജയലക്ഷ്യം

മുംബൈ : സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 170 റൺസ് വിജയലക്ഷ്യം. അവസാന ഓവറുകളിൽ വെടികെട്ട് പുറത്തെടുത്ത ജോസ് ബട്ലറിന്റെ പ്രകടനമാണ് രാജസ്ഥാനെ പ്രതിരോധിക്കാവുന്ന സ്കോറിലേത്തിച്ചത്. 

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ രാജസ്ഥാൻ 169 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ബട്ലർ 47 പന്തിൽ 70 റൺസും ഷിമ്രോൺ ഹെത്മയർ 31 പന്തിൽ 42 റൺസെടുത്തു.

ALSO READ : IPL: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങൾ ഇവരാണ്...

ഒരു ഘട്ടത്തിൽ രാജസ്ഥാന്റെ ഇന്നിങ്സ് 150 റൺസിന് താഴെ അവസാനിക്കുമെന്ന് കരുതിയ നിമിഷമാണ് അവസാന ഓവറുകളിൽ ബട്ലറും വിൻഡീസ് താരവും ചേർന്ന് പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് രാജസ്ഥാനെ എത്തിച്ചത്. പത്താം ഓവറിന് ശേഷം കുറഞ്ഞ റൺറേറ്റ് രാജസ്ഥാന്റെ ബാറ്റിങിനെ പ്രതികൂലമായി ബാധിച്ചിരുന്നു. 

വീണ്ടും ഹസരംഗയുടെ മുന്നിൽ പതറി സഞ്ജു സാംസൺ

ആദ്യ മത്സരങ്ങളിലെ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെയാണ് രാജസ്ഥാന്റെ നായകനും മലായളി താരവുമായി സഞ്ജു സാംസൺ ഡ്രെസ്സിങ് റൂമിലേക്ക് ഇന്ന് ആർസിബിക്കെതിരായുള്ള മത്സരത്തിൽ മടങ്ങിയത്. നാലാമനായി എത്തിയ താരം എട്ട് റൺസ് മാത്രമെടുത്ത് പുറത്താകുകയായിരുന്നു. അതും വനിന്ദു ഹസരംഗയുടെ മുന്നിൽ തന്നെയാണ് മലയാളി താരം പെട്ടത്. ഇത് തുടർച്ചയായി നാലാം തവണയാണ് ഹസരംഗയുടെ മുന്നിൽ സഞ്ജുവിന് അടിയറവ് പറയേണ്ടി വന്നത്. 

ALSO READ : 'ക്രിക്കറ്റ് താരങ്ങളെ നിയന്ത്രിക്കുന്നത് ഫ്രാഞ്ചൈസികൾ, ശ്രീശാന്ത് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല...' നിലപാടുകൾ വ്യക്തമാക്കി പി രം​ഗനാഥൻ

തുടർച്ചയായി മൂന്നാം മത്സരത്തിലും യുവതാരം യശ്വസ്വി ജയ്സ്വാൾ പ്രകടനത്തിൽ നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങി താരം നാല് റൺസ് മാത്രമെടുത്താണ് പുറത്തായത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 20 റൺസാണ് ഇതുവരെയുള്ള ഇന്ത്യൻ യുവതാരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. ടീമിലെ മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കൽ 37 റൺസെടുത്ത് പുറത്താകുകയും ചെയ്തിരുന്നു. 

ആർസിബിക്കായി ഡേവിഡ് വില്ലിയും, ഹസരംഗയും ഹർഷാൽ പട്ടേലും ഓരോ വിക്കറ്റുകൾ വീതം നേടി. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത ഹർഷാൽ പട്ടേലിന്റെ പ്രകടനമായിരുന്നു ഒരുഘട്ടത്തിൽ റോയൽസിന് കുറ്റൻ സ്കോറിലേക്ക് പോകാതെ പിടിച്ച് നിർത്തിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News