ഐപിഎല്‍ കിരീടത്തിനായി 'എൽ ക്ലാസ്സിക്കോ'!!

ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

Last Updated : May 12, 2019, 01:55 PM IST
ഐപിഎല്‍ കിരീടത്തിനായി 'എൽ ക്ലാസ്സിക്കോ'!!

ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തിനായുള്ള അവസാന മത്സരം ഇന്ന്. കളിയിലു൦ കണക്കിലും തുല്യരായ മുംബൈയും ഡല്‍ഹിയും തമ്മിലാണ് മത്സരം. 

ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇതുവരെ മൂന്ന് കിരീടം വീതമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്. 

ഇന്നത്തെ മത്സരം അവസാനിക്കുമ്പോള്‍ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഒരു ടീമിന് മാത്രം സ്വന്തമാകും. 

മുൻ നായകൻ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതിൽ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസ്, കളിച്ച നാലു ഫൈനലിൽ മൂന്നിലും ജയിച്ചു. 

മുംബൈയുമായി ആകെ 29 മത്സരം കളിച്ച ചെന്നൈ 18 തവണ തോറ്റുവെന്നതും ശ്രദ്ധേയമാണ്. ഈ സീസണിൽ പ്രാഥമിക റൗണ്ടിൽ ഏറ്റവും കുറവ് റൺ സ്കോർ ചെയ്ത ടീമുകളിലൊന്നാണ് ചെന്നൈ. മുംബൈയോട് 109 റണ്ണിനും ഹൈദരാബാദിനോട് 132 റണ്ണിനും അവർ പുറത്തായി. 

ഈ സീസണിലെ റൺവേട്ടയിൽ ആദ്യപത്തിൽ ചെന്നൈയുടെ ഒരാളുമില്ല. മുൻനിര തകർന്നപ്പോഴൊക്കെ ധോണിയുടെ വ്യക്തിഗത .മികവായിരുന്നു ബാറ്റി൦ഗിലെ ശക്തി. 

എന്നാൽ രവീന്ദ്ര ജഡേജ, ഇമ്രാൻ താഹിർ, ഹർഭജൻ സിങ് എന്നീ സ്പിന്നർമാരാൽ ചെറിയ സ്കോർ പോലും പ്രതിരോധിക്കാൻ ടീമിനായി. പേസ് ബൗളർ ദീപക് ചഹാറും തിളങ്ങി. 

മുംബൈയാകട്ടെ, സന്തുലിത ടീമാണ്. ബാറ്റി൦ഗിൽ ക്വിന്‍റൺ ഡികോക്കും സൂര്യകുമാർ യാദവും ഇടയ്ക്കെല്ലാം രോഹിത് ശർമയും തിളങ്ങിയപ്പോൾ ഓൾറൗണ്ടർമാരായ പാണ്ഡ്യ സഹോദരൻമാർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 

Trending News