IPL 2021 : Punjab Kings ന്റെ Bowling Coach യി മുൻ ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് പേസർ Damien Wright നെ നിയമച്ചു

ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് പേസറായിരുന്ന റൈറ്റ് ഓസ്ട്രേലിയ ന്യൂസിലാൻഡ് ബംഗ്ലാദേശ് എന്നീ ടീമുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. 45കാരനായ 123 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് ശേഷമാണ് കോച്ചിങ് കരിയറിലേക്ക് പ്രവേശിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2021, 05:58 PM IST
    സീസൺ തുടങ്ങാൻ ഇന്നി ഒരു മാസം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി പഞ്ചാബ് കിങ്സ് മുന്നോട്ട് വന്നിരിക്കുന്നത്.
    ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് പേസറായിരുന്ന റൈറ്റ് ഓസ്ട്രേലിയ ന്യൂസിലാൻഡ് ബംഗ്ലാദേശ് എന്നീ ടീമുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്.
    ബി​ഗ് ബാഷ് ലീ​ഗ് ഹോബാർട്ട് ഹുറികെയ്ന്റെയും മെൽബൻ സ്റ്റാർസിന്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.
    കൂടാതെ ബം​ഗ്ലാദേശിന്റെ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
IPL 2021 : Punjab Kings ന്റെ Bowling Coach യി മുൻ ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് പേസർ Damien Wright നെ നിയമച്ചു
New Delhi : Indian Premier League (IPL) ടീം Punjab Kings ന്റെ ബോളിങ് കോച്ചായി Australian Pacer ആയിരുന്ന Damien Wright നെ നിയമിച്ചു. സീസൺ തുടങ്ങാൻ ഇന്നി ഒരു മാസം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി പഞ്ചാബ് കിങ്സ് മുന്നോട്ട് വന്നിരിക്കുന്നത്.
 
ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് പേസറായിരുന്ന റൈറ്റ് ഓസ്ട്രേലിയ ന്യൂസിലാൻഡ് ബംഗ്ലാദേശ് എന്നീ ടീമുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. 45കാരനായ 123 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് ശേഷമാണ് കോച്ചിങ് കരിയറിലേക്ക് പ്രവേശിക്കുന്നത്.
 
 
ബി​ഗ് ബാഷ് ലീ​ഗ് ഹോബാർട്ട് ഹുറികെയ്ന്റെയും മെൽബൻ സ്റ്റാർസിന്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ബം​ഗ്ലാദേശിന്റെ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
 
പഞ്ചാബിന്റെ മുഖ്യ കോച്ച് അനിൽ കുംബ്ലെയുടെ കീഴിലാണ് റൈറ്റ് കിങ്സിനെ പരിശീലിപ്പിക്കുക. റൈറ്റിനെ കൂടാതെ അസിസ്റ്റന്റെ കോച്ചായി ആൻഡി ഫ്ലവറും, ബാറ്റിങ് കോടച്ചായി വസീം ജാഫറും, ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്സു കുംബ്ലെക്ക് കീഴിലായി പഞ്ചാബ് കിങ്സിനെ പരിശീലിപ്പിക്കും.
 
 
ഈ കഴിഞ്ഞ ഐപിൽ താര ലേലത്തിൽ പഞ്ചാബ് കിങ്സ് പുതിയ 9 താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്. 14 കോടിക്ക് ജെയ് റിച്ചാഡ്സൺ എട്ട് കോടിക്ക് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ റൈലെയ് മെറെഡിത്തിനെയുമാണ് പ്രധാനമായി ടീമിലെത്തിച്ചത്. 
 
ഏപ്രിൽ 9ന് ആരംഭിക്കുവന്ന ഐപിഎൽ 2021 സീസണിൽ 12നാണ് പഞ്ചാബ് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് കെ.എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്സിന്റെ ആദ്യ എതിരാളി. 
 
ഏപ്രിൽ 9ന് തുടങ്ങുന്ന പുതിയ സീസണിൽ ചാമ്പ്യന്മാരായ Mumbai Indians Virat Kohli യുടെ  Royal Challengers Bangalore നെ ആദ്യ മത്സരത്തിൽ നേരിടും. 56 മത്സരങ്ങളിലുള്ള സീസൺ ഇന്ത്യയിലെ ആറ് ന​ഗരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുക.
 
 
ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെം​ഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ ന​ഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക. ചെന്നൈയിലാണ് ആദ്യ മത്സരം നടക്കുക. ഏപ്രിൽ 9ന് ആരംഭിക്കുന്ന മത്സരം മെയ് 30ന് അവസാനിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News