Viral Video : ഫീൽഡറെ വിളിച്ചിട്ട് വിളി കേട്ടില്ല; ക്യാപ്റ്റന്റെ കൂളിന്റെ കൂള് നഷ്ടമായി

IPL Viral Video : സഹതരാം വിളി കേൾക്കാതെ വന്നപ്പോൾ ധോണി ദേഷ്യപെടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 10:01 PM IST
  • കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലാണ് ധോണിയുടെ കുൾനെസ് നഷ്ടപ്പെടുന്നത്
  • ഫീൽഡിങ് നിൽക്കുന്ന സഹതാരത്തെ വിളിച്ചിട്ടും കേൾക്കാതെ വരുമ്പോൾ ശുഭിതനാകുന്നതാണ് വീഡിയോ.
  • തുടർന്ന് ധോണി സഹതാരത്തെ തുറിച്ച് നോൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും
Viral Video : ഫീൽഡറെ വിളിച്ചിട്ട് വിളി കേട്ടില്ല; ക്യാപ്റ്റന്റെ കൂളിന്റെ കൂള് നഷ്ടമായി

IPL 2023 MS Dhoni Viral Video : ക്യാപ്റ്റൻ കൂൾ എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിയെ വിശേഷിപ്പിക്കുന്നത്. ഏത് സമ്മർദഘട്ടങ്ങളും വളരെ കൂളായി കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ക്രിക്കറ്റ് ആരാധകർ ധോണിയെ ക്യാപ്റ്റൻ കൂൾ എന്ന് വിളിക്കുന്നത്. എന്നാലും മനുഷ്യൻ അല്ലേ ഇടയ്ക്കൊക്കെ ആ കൂൾ ഒക്കെ നഷ്ടപ്പെടും. അങ്ങനെ ധോണിക്ക് തന്റെ കൂൾ നഷ്ടപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലാണ് ധോണിയുടെ കുൾനെസ് നഷ്ടപ്പെടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഫീൽഡിങ് നിൽക്കുന്ന സഹതാരത്തെ വിളിച്ചിട്ടും കേൾക്കാതെ വരുമ്പോൾ ശുഭിതനാകുന്നതാണ് വീഡിയോ. തുടർന്ന് ധോണി സഹതാരത്തെ തുറിച്ച് നോൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

ALSO READ : IPL 2023 : രാജസ്ഥാൻ റോയൽസിന്റെ റോമാഞ്ചിഫിക്കേഷൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം മത്സരത്തിൽ സിഎസ്കെ ആർസിബിയഎ എട്ട് റൺസ് തോൽപ്പിച്ചു. ചെന്നൈ ഉയർത്തിയ 226 പിന്തുടർമ്മ ആർസിബിക്ക് 218 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഐപിഎൽ പോയിന്റ് പട്ടികയിൽ സിഎസ്കെ ഒന്നാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News