IPL 2023 : വൺഡൗണായി ഇറങ്ങിട്ടും രക്ഷയില്ല; രോഹിത് ശർമ ഡക്ക്! ഒപ്പം നാണക്കേടിന്റെ ആ റെക്കോർഡും മുംബൈ ക്യാപ്റ്റന്റെ പേരിലായി

IPL 2023 Rohit Sharma Duck Out : ഐപിഎൽ കരിയറിൽ രോഹിത് ശർമ ഇത് 16-ാം തവണയാണ് ഡക്കായി പുറത്താകുന്നത്.

Written by - Jenish Thomas | Last Updated : May 6, 2023, 04:50 PM IST
  • ഐപിഎല്ലിൽ ഇത് 16-ാം തവണയാണ് രോഹിത് ഡക്കായി പുറത്താകുന്നത്
  • ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടിതൽ തവണ റൺസൊന്നും എടുക്കാതെ പുറത്താകുന്ന താരമായി രോഹിത്
  • ദീപക് ചഹറാണ് രോഹിത്തിന്റെ വിക്കറ്റ് നേടിയത്
IPL 2023 : വൺഡൗണായി ഇറങ്ങിട്ടും രക്ഷയില്ല; രോഹിത് ശർമ ഡക്ക്! ഒപ്പം നാണക്കേടിന്റെ ആ റെക്കോർഡും മുംബൈ ക്യാപ്റ്റന്റെ പേരിലായി

ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തിട്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് തന്റെ ബാറ്റിങ് പ്രകടനത്തിൽ മികവ് കണ്ടെത്താൻ സാധിക്കുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ ക്ലാസിക്കോ എന്ന വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ റൺസൊന്നുമെടുക്കാതെ രോഹിത് ശർമ്മ പുറത്തായി. സീസണിൽ തുടർച്ചയായി രണ്ടാമത്തെ ഡക്കാണ് രോഹിത് ശർമ്മ സ്വന്തമാക്കിയിരിക്കുന്നത്. മെയ് മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലും രോഹിത് റൺസൊന്നുമെടുക്കാതെ പുറത്തായത്. ഇതോടെ നാണക്കേടിന്റെ ഒരു റെക്കോർഡും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്റെ പേരിലായി.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്കായി പുറത്താകുന്ന താരം

ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ റൺസൊന്നുമെടുക്കാതെ പുറത്തായതോടെ ഐപിഎല്ലിൽ ഏറ്റവും ഡക്കാകുന്ന താരമെന്ന് നാണക്കേടിന്റെ റെക്കോർഡ് രോഹിത്തിന്റെ പേരിലായി. 16 തവണയാണ് രോഹിത് ടൂർണമെന്റിൽ ഇതുവരെ സംപൂജ്യനായി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. നേരത്തെ സുനിൽ നരേൻ, ദിനേഷ് കാർത്തിക്, മന്ദീപ് സിങ് എന്നിവർക്കൊപ്പം ഈ റെക്കോർഡിൽ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ദീപക് ചഹറിന്റെ പന്തിൽ പുറത്തായതോടെ ആ റെക്കോർഡ് സ്വന്തം പേരിലാക്കി മാറ്റുകയായിരുന്നു മുംബൈയുടെ ക്യാപ്റ്റൻ.

ലൈനപ്പിൽ മാറ്റം വരുത്തിട്ടും രക്ഷയില്ല

ഓപ്പണറായിട്ടാണ് സാധാരണയായി രോഹിത് മുംബൈക്കായി ബാറ്റിങ്ങിന് ഇറങ്ങുക. എന്നാൽ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ വൺഡൗൺ ബാറ്ററായിട്ടാണ് രോഹിത് ക്രീസിലെത്തിയത്. പകരം ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെയും ഇഷാൻ കിഷനെയുമാണ് രോഹിത് ഓപ്പണിങ് ചുമതല നൽകിയത്. എന്നാൽ രോഹിത്തിന്റെ ആ തീരുമാനം അടിമുടി തെറ്റിപോകുകയായിരുന്നു. 

ALSO READ : IPL 2023: വെടിക്കെട്ടിന് തിരികൊളുത്താൻ 'കെജിഎഫ്', പിടിച്ചുകെട്ടാൻ ഡൽഹി; ഇന്ന് ആവേശപ്പോര്

ധോണിയുടെ കെണിയിൽ കുരുങ്ങി രോഹിത്

മൂന്നാമനായി എത്തിയ രോഹിത്തിനെ ഫീൽഡിങ് കെണി ഒരുക്കി സിഎസ്കെ ക്യാപ്റ്റൻ കുരുക്കുകയായിരുന്നു. പേസർ ദീപക് ചഹറിന്റെ പന്ത് കൈക്കലാക്കാൻ ധോണി വിക്കറ്റിന്റെ അരികിലേക്കെത്തുകയും ചെയ്തു. പകരം ഷോർട്ടിലും ബാക്ക് വാർഡ് പോയിന്റിലുമായി ഫീൽഡറെ അണിനിരത്തുകയായിരുന്നു. ചഹറിന്റെ പന്ത് സ്കൂപ്പ് ചെയ്ത് കളയാൻ ശ്രമിച്ച രോഹിത്തിന് പിഴയ്ക്കുകയായിരുന്നു. പന്ത് ഗ്ലൗസിൽ തട്ടി ഷോർട്ടിൽ നിന്നിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തുകയായിരുന്നു.

ചെന്നൈക്ക് ടോസ്

ചെപ്പോക്കിലാണ് ഇന്ത്യൻ എൽ ക്ലാസിക്കോ ഇന്ന് അരങ്ങേറിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ധോണി മുംബൈയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. തിലക് വർമ്മയെ ബഞ്ചിലിരുത്തി അർഷദ് ഖാനെയാണ് രോഹിത് തന്റെ ബാറ്റിങ് ലൈനപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീമിൽ മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ധോണി മുംബൈക്കെതിരെ സിഎസ്കെയെ അണിനിരത്തിയിരിക്കുന്നത്. സീസണിൽ ഇരു ടീമും വാങ്കഡെയിൽ ആദ്യം ഏറ്റമുട്ടിയപ്പോൾ ചെന്നൈക്കൊപ്പമായിരുന്നു ജയം. മുംബൈ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്കെ മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News