ന്യൂ ഡൽഹി : ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡൽഹി ക്യാപിറ്റൽസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു റിഷഭ് പന്തിനുണ്ടായി കാറപകടം. 2022 ഡിസംബർ 30ന് ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ ഡിവൈഡറിൽ കാർ ഇടിച്ച് ഡൽഹി ക്യാപിറ്റൽസ് നായകന് ഗുരുരതരമായി പരിക്കേൽക്കുകയായിരുന്നു. നട്ടെൽ ഉൾപ്പെടെ പന്തിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. വിവിധ ശസ്ത്രക്രിയയ്ക്കും വിദഗ്ധ ചികിത്സയ്ക്കും എല്ലത്തിനും ശേഷം പന്ത് മെല്ലെ സുഖം പ്രാപിച്ച് വരുന്നതെ ഉള്ളൂ.
അപകടത്തെ തുടർന്ന് ഡിസിയുടെ ക്യാപ്റ്റന് പൂർണമായിട്ടും ഐപിഎൽ 2023 സീസൺ നഷ്ടമായിരിക്കുകയാണ്. സ്ക്രെച്ചറിന്റെ സഹായത്തോടെ നടക്കുന്ന താരത്തിന് പകരം ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനുള്ള ചുമതല ഫ്രാഞ്ചൈസി നൽകി. എന്നിരുന്നാലും ഡിസി ടീം അംഗങ്ങൾ ഒരിക്കുലും തങ്ങളുടെ ആർപിയെ മാറ്റി നിർത്താൻ തയ്യാറായില്ല. പഞ്ചാബ് കിങ്സിനെതിയുള്ള ആദ്യ ഡൽഹി താരങ്ങൾ ഡഗൌട്ടിൽ പന്തിന്റെ ജേഴ്സി സൂക്ഷിച്ചിരുന്നു.
ALSO READ : റിഷഭ് പന്ത് സുഖം പ്രാപിച്ച് വരാൻ കാത്തിരിക്കുകയാണ്; എന്നിട്ട് വേണം രണ്ട് അടി കൊടുക്കാൻ : കപിൽ ദേവ്
Rishabh Pant is H.E.R.E
| Our owners and #RP17 in attendance at #QilaKotla, rooting our DC Boys #YehHaiNayiDilli #IPL2023 #DCvGT pic.twitter.com/88uDb1C3v1
— Delhi Capitals (@DelhiCapitals) April 4, 2023
ഇപ്പോൾ ഡൽഹിയുടെ ആദ്യ ഹോം മത്സരം കാണാൻ പന്ത് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ എത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിൽ നിന്നു കൊണ്ട് തന്നെ പന്ത് തന്റെ സഹതാരങ്ങൾക്കും ആരാധകർക്കും ആവേശം പകരുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു കഴിഞ്ഞു.
അതേസമയം ഗുജറാത്ത് ടൈറ്റൻസിനോട് എതിരെയുള്ള ഡിസിയുടെ സീസണിലെ ആദ്യ ഹോം ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 36 റൺസെടുത്ത അക്സർ പട്ടേലിന്റെ ബാറ്റിങ് മികവിലാണ് ഡൽഹി ടൈറ്റൻസിനെതിരെ 163 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ജിടിക്കായി മുഹമ്മദ് ഷമിയും റാഷിഗ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...