Sanju Samson: ഇത്തവണ തീ പാറും; റോയൽസ് ക്യാമ്പിൽ കൂറ്റൻ സിക്സറുകൾ പറത്തി സഞ്ജുവിൻ്റെ പരിശീലനം, വീഡിയോ

Sanju Samson practice: ഏപ്രിൽ 2നാണ് രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം. സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാൻ്റെ എതിരാളികൾ.

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 03:21 PM IST
  • ഐപിഎല്ലിന് മുന്നോടിയായി ജോധ്പൂരിലാണ് രാജസ്ഥാൻ റോയൽസിൻ്റെ പരിശീലന ക്യാമ്പ് നടക്കുന്നത്.
  • സഞ്ജുവിന് കീഴിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഫൈനലിൽ എത്തിയിരുന്നു.
  • ഏപ്രിൽ 2ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാൻ്റെ എതിരാളികൾ.
Sanju Samson: ഇത്തവണ തീ പാറും; റോയൽസ് ക്യാമ്പിൽ കൂറ്റൻ സിക്സറുകൾ പറത്തി സഞ്ജുവിൻ്റെ പരിശീലനം, വീഡിയോ

ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾക്ക് മാർച്ച് 31ന് തുടക്കമാകുകയാണ്. പുതിയ എഡിഷൻ്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുക. 

മഹേന്ദ്ര സിംഗ് ധോണി നേതൃത്വം നൽകുന്ന ചെന്നൈ സൂപ്പർ കിംഗ്സ് എം.എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.  ഇപ്പോൾ ഇതാ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻ്റെ പരിശീലന ക്യാമ്പിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസ് ഇത്തവണയും മികച്ച താരങ്ങളുമായാണ് എത്തുന്നത്. 2008ന് ശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തിയത്. 

ALSO READ: ഫോട്ടോകൾ വെച്ച് വിലയിരുത്തിയിരുന്ന ഞങ്ങൾക്ക് ഇന്ന് ഒറ്റ ക്ലിക്കിൽ എല്ലാ വിവരവും അറിയാം; ഇന്ത്യയിലെ സ്പോർട്സ് സയൻസ് മേഖലയിലെ വളർച്ചയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ജോധ്പൂരിലാണ് രാജസ്ഥാൻ്റെ പരിശീലന ക്യാമ്പ് നടക്കുന്നത്. പരിശീലനത്തിനിടെ കൂറ്റൻ സിക്സറുകൾ പറത്തുന്ന സഞ്ജുവിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പേസ‍‍ർമാരെയും സ്പിന്നർമാരെയും ഒരുപോലെ കടന്നാക്രമിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാകുക. മൈതാനത്തിൻ്റെ എല്ലാ ദിക്കിലേയ്ക്കും സഞ്ജു സിക്സറുകൾ പറത്തുന്നുണ്ട്. സഞ്ജുവിൻ്റെ തക‍ർപ്പൻ പ്രകടനം കണ്ട് ആരാധകരും ആവേശത്തിലായിരിക്കുകയാണ്. 

അതേസമയം, ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ 28കാരനായ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നില്ല. 2023 ജനുവരി 3നാണ് സഞ്ജു അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ് സഞ്ജു പുറത്ത് പോയിരുന്നു. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമാണ് സഞ്ജു രാജസ്ഥാൻ റോയൽസിൻ്റെ പരിശീലന ക്യാമ്പിൽ എത്തിയിരിക്കുന്നത്. 

 

കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ മികച്ച ഫോമിലായിരുന്നു. സീസണിൽ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവും ടൂർണമെൻ്റിലെ ഒമ്പതാമത്തെ താരവുമായിരുന്നു സഞ്ജു. 17 മത്സരങ്ങളിൽ നിന്ന് 28.63 റൺസ് ശരാശരിയിൽ  458 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. 146.79 ആയിരുന്നു സഞ്ജുവിൻ്റെ സ്ട്രൈക്ക് റേറ്റ്. ഇത്തവണ ഏപ്രിൽ 2ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News