ക്രിക്കറ്റ് താരം ഇഷാന്തിന്‍റെ ഭാര്യയാകാന്‍ പോകുന്ന പ്രതിമ സിംഗിനെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാം

Last Updated : Nov 8, 2016, 01:40 PM IST
ക്രിക്കറ്റ് താരം ഇഷാന്തിന്‍റെ ഭാര്യയാകാന്‍ പോകുന്ന പ്രതിമ സിംഗിനെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ നീളക്കാരനെന്ന്‍ അറിയപ്പെടുന്ന ഇഷാന്ത് ശര്‍മ വിവാഹിതനാകുന്ന കാര്യം നമ്മുക്കെല്ലാവര്‍ക്കും അറിയാം. അടുത്ത മാസം ഒന്‍പതിനാണ് പ്രതിമ സിംഗിനെ ഇഷാന്ത് താലി ചാര്‍ത്തുന്നത്. 

എന്നാല്‍, ഇഷാന്തിന്‍റെ ഭാര്യയായി വരുന്ന പ്രതിമ സിംഗിനെകുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അറിവുള്ളു. അതിനു കാരണം ബാസ്ക്കറ്റ്ബോള്‍ എന്നത് ഇവിടെ അത്ര പ്രശസ്തി നേടിയ കായിക ഇനമല്ല എന്നതാണ്. എന്തായാലും ഇവിടെ നമ്മുക്ക് പ്രതിമ സിംഗിനെകുറിച്ച് ചില കാര്യങ്ങള്‍ അറിയാം.

* പ്രതിമ സിംഗ് വാരാണസി സ്വദേശിയാണ്. കൂടാതെ ബാസ്‌കറ്റ് ബോള്‍ താരം കൂടിയാണ് ഈ 26കാരി. ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള പല മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

*പ്രതിമയുടെ മറ്റു നാല് സഹാദരിമാരും ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ്. സിംഗ് സിസ്റ്റേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇന്ത്യയുടെ 'ബാസ്‌ക്കറ്റ് ബോള്‍ കുടുംബം' എന്നാണ് ഇവരുടെ കുടുംബം അറിയപ്പെടുന്നത്.

* ദിവ്യ, പ്രശാന്തി, ആകാന്‍ഷ, പ്രിയങ്ക എന്നിവരാണ് പ്രതിമയുടെ മറ്റു സഹോദരിമാര്‍. നിലവിലെ ഇന്ത്യന്‍ വനിത ബാസ്‌ക്കറ്റ് ബോള്‍ ടീമിന്‍റെ ക്യാപ്റ്റനാണ് പ്രശാന്തി. പ്രിയങ്ക ബാസ്കറ്റ്ബോൾ കോച്ച് മാറി. 

* അഞ്ചു സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് പ്രതിമാ, ഉയരം 5'9.

* ഉത്തര്‍ പ്രദേശിന് വേണ്ടി 2003 ല്‍ ബാസ്‌ക്കറ്റ് ബോള്‍ കളിച്ചാണ് പ്രതിമ സിംഗ് ശ്രദ്ധേയയാകുന്നത്.

* ഇഷാന്തിന്‍റെയും പ്രതിമയുടെയും പ്രണയം ഉത്ഭവിച്ചത് ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഡി.ഡി.എ. സ്പോർട്സ് കോംപ്ലക്സിന്‍റെ ബാസ്കറ്റ്ബോൾ കോര്‍ട്ട്-സൈഡില്‍ വെച്ചാണെന്നും അഭ്യുഹം പരന്നിരുന്നു.

*എന്നാൽ, 2011ല്‍ നടന്ന ആര്‍ഐബിഎ ലീഗില്‍ അഥിതിയായി ഇഷാന്ത് വന്നപ്പോളാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറംലോകം അറിഞ്ഞത്. 

*ഈ കഴിഞ്ഞ ജൂണ്‍ പത്തൊമ്പത്തിന് ഇഷാന്തും പ്രതിമയും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ഡല്‍ഹിയില്‍ വെച്ച് നടന്നു.

Trending News