ISL | കോവിഡ് വില്ലനായി, കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്‍സി മത്സരം മാറ്റി

ശനിയാഴ്ച നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരവും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 05:40 PM IST
  • കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മത്സരത്തിന് ഇറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു.
  • ഇതുമായി ബന്ധപ്പെട്ട് ഐഎസ്എലിലെ മെഡിക്കൽ ടീമുമായി നടത്തിയ ചർച്ച പ്രകാരമാണ് മത്സരം മാറ്റിയതെന്നാണ് അറിയിപ്പ്.
ISL | കോവിഡ് വില്ലനായി, കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്‍സി മത്സരം മാറ്റി

ഐഎസ്എല്ലിൽ ഇന്ന് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്‍സി മത്സരം മാറ്റിവച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. 

ശനിയാഴ്ച നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരവും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മത്സരത്തിന് ഇറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐഎസ്എലിലെ മെഡിക്കൽ ടീമുമായി നടത്തിയ ചർച്ച പ്രകാരമാണ് മത്സരം മാറ്റിയതെന്നാണ് അറിയിപ്പ്. 

Also Read: ISL 2021-22 | പരിക്കേറ്റ ജസ്സെൽ കാർണെയ്റോ ലീഗിന് പുറത്ത്; ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കപ്പിത്താൻ? 

അതേസമയം ടീമിലെ താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐഎസ്എൽ അധികൃതർ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് ടീം താമസിക്കുന്ന ഹോട്ടലിലെ ചില ജീവനക്കാർക്ക് കോവിഡ് ആയതിനാൽ കഴിഞ്ഞ മൂന്നു ദിവസമായി ഹോട്ടൽ മുറിയിൽ അടച്ചുപൂട്ടിക്കഴിയുകയാണ് താരങ്ങൾ. പരിശീലനം ഇല്ലാതെ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ബുധൻ രാത്രി ഒഡീഷയ്ക്കെതിരെ ജയിച്ചതിനുശേഷം ബ്ലാസ്റ്റേഴ്സ് കളിക്കാർ പിന്നെ പുറത്തിറങ്ങിയിട്ടില്ല. 

Also Read: ISL : Kerala Blasters ലീഡ് എടുക്കും തോൽക്കും, ഇത് ഇങ്ങനെ പതിവാക്കിയതോടെ Mumbai City FC ക്കെതിരെയും Blasters ന് തോൽവി

മത്സരത്തിന് ഇറങ്ങാനുള്ള മാനസികാവസ്ഥയിലല്ല കളിക്കാർ എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമോവിച്ച് അറിയിച്ചിരുന്നു. തുടർന്നാണ് മത്സരം മാറ്റിവച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News