ISL 2021-22 : എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ മഞ്ഞ ജേഴ്സി ഇടാൻ സാധിക്കില്ല? പകരം കലാശപ്പോരാട്ടത്തിന് ഏത് ജേഴ്സി?

ഭാഗ്യ ജേഴ്സി എന്ന് മഞ്ഞ നിറത്തെ വിളിക്കുമ്പോൾ ചിലർ ചോദിക്കുന്നത് ആ ഭാഗ്യമെന്താണ് 2014ലും, 2016ലും ഉണ്ടാകാതിരുന്നതെന്നാണ്.

Written by - Jenish Thomas | Last Updated : Mar 17, 2022, 10:10 PM IST
  • ഇത്തവണത്തെ സീസണിൽ വെള്ള നിറത്തിലുള്ള എവെ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോൾ ഒരു തവണ പോലും ജയിച്ചിട്ടില്ല.
  • മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കറുത്ത ജേഴ്സിയിൽ ഇറങ്ങിട്ടുള്ളത്.
  • അതിൽ ഒരു ജയം ഒരു സമനില ഒരു തോൽവി എന്നിങ്ങിനെയായിരുന്നു കേരളത്തിന് ലഭിച്ച ഫലം
ISL 2021-22 : എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ മഞ്ഞ ജേഴ്സി ഇടാൻ സാധിക്കില്ല? പകരം കലാശപ്പോരാട്ടത്തിന് ഏത് ജേഴ്സി?

ഗോവ : ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ മുത്തിമിടുന്നത് ഒരു മഞ്ഞ ജേഴ്സിക്കാരാണെന്ന് ഉറപ്പായിരിക്കുകയാണ്. അത് ഏത് മഞ്ഞപ്പടയാണെന്നുള്ള ഉത്തരത്തിനായി മാർച്ച് 20 ഞായറാഴ്ച വരെ കാത്തിരിക്കേണ്ടതാണ്. പക്ഷെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിലാഴ്ത്തിലായിരിക്കുന്നത് കൊമ്പന്മാർക്ക് കലാശപ്പോരാട്ടത്തിനായി മഞ്ഞ ജേഴ്സി ധരിക്കാൻ സാധിക്കില്ല എന്ന് റിപ്പോർട്ടാണ്.

ലീഗ് മത്സരങ്ങളിൽ കേരളത്തെക്കാൾ ഹൈദരാബാദ് എഫ്സി രണ്ട് സ്ഥാനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു എന്ന പരിഗണനയാണ് എച്ച്എഫ്സിക്ക് മഞ്ഞ ജേഴ്സി തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നത്. മറ്റ് അത്ഭുതം ഒന്നും സംഭവച്ചില്ലെങ്കിൽ ഹൈദരാബാദ് മഞ്ഞ ജേഴ്സിയിലാകും ഫൈനലിന് ഇറങ്ങുക എന്ന് ഉറപ്പിക്കാം. 

ALSO READ : ISL 2021-22 :"കേറി വാടാ മക്കളേ" മഞ്ഞപ്പടയെ ഗോവയിലേക്ക് ക്ഷണിച്ച് ആശാനും പിള്ളേരും

കേരളത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ മഞ്ഞ ജേഴ്സിയെ കൂടാതെ വെള്ളം നിറത്തിലുള്ള ഒരു എവെ ജേഴ്സിയും മൂന്നാമത്തെ സ്പെഷ്യൽ ജേഴ്സി കറുപ്പ് നിറത്തിലാണുള്ളത്. ഹൈദരാബാദ് മഞ്ഞയിൽ തന്നെ ഫൈനലിന് ഇറങ്ങുകയെങ്കിൽ കേരളം കറുപ്പ് ജേഴ്സിയാകും അണിയാൻ തിരഞ്ഞെടുക്കുക എന്നതാണ് ലഭിക്കുന്ന വിവരം. അതിന് പിന്നിൽ ചില കണക്കിലെ കാര്യങ്ങൾ ഉണ്ട്.

വേണമെങ്കിൽ ഒരു അന്ധവിശ്വാസമായി കരുതാം. ഇത്തവണത്തെ സീസണിൽ വെള്ള നിറത്തിലുള്ള എവെ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോൾ ഒരു തവണ പോലും ജയിച്ചിട്ടില്ല. എടികെയ്ക്കെതിരെ തോറ്റ് തുടങ്ങിയ ലീഗിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വെള്ള ജേഴ്സിയിലായിരുന്നു. ശേഷം നടന്ന രണ്ട് മത്സരങ്ങളിലും കേരളത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിയാണ് വന്നത്. ആ മത്സരങ്ങളിലും കേരളത്തിന്റെ ജേഴ്സി വെള്ളയായിരുന്നു. 

ALSO READ : ISL 2021-22 : ഐഎസ്എൽ ഫൈനൽ; ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ്സി

പിന്നീട് തിലക് മൈതിനിയിലെ ഒഡീഷ എഫ്സിക്കെതിരെ മഞ്ഞ ജേഴ്സി അണിഞ്ഞെത്തിയപ്പോഴാണ് മഞ്ഞപ്പട സീസണിലെ ആദ്യ ജയം രുചിക്കുന്നത്. എന്നാൽ പിന്നാലെ വന്ന ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ വീണ്ടും കേരളത്തിന് സമനില കുരുക്ക് അനുഭവപ്പെട്ടു അന്ന് അണിഞ്ഞിരുന്നത് വെള്ള ജേഴ്സിയായിരുന്നു. അവിടെ അവസാനിക്കുന്നില്ല ബ്ലാസ്റ്റേഴസിന്റെ ഈ സീസണിലെ വെള്ളി ജേഴ്സിയിന്മേലുള്ള നിർഭാഗ്യം, കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളം ഒന്ന് കളത്തിലേക്ക് മനസ്സിരുത്തിയപ്പോഴാണ് പ്ലേ ഓഫ് പ്രവേശനത്തിന് വിലങ്ങ് തടിയായി ജംഷെഡ്പൂർ എഫ്സിക്കെതിരെയുള്ള തോൽവി. അന്നും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി വെള്ളയായിരുന്നു. 

ഇനി കുറത്ത ജേഴ്സിയുടെ ഭാഗ്യത്തിന്റെ കണക്ക് എടുക്കുമ്പോൾ, മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കറുത്ത ജേഴ്സിയിൽ ഇറങ്ങിട്ടുള്ളത്. അതിൽ ഒരു ജയം ഒരു സമനില ഒരു തോൽവി എന്നിങ്ങിനെയായിരുന്നു കേരളത്തിന് ലഭിച്ച ഫലം. എന്നാൽ ഇതെ ജേഴ്സി അണിഞ്ഞ് ഹൈദരാബാദിനെതിരെ ഇറങ്ങിയപ്പോൾ കേരളം നേരിട്ടിത് തോൽവിയായിരുന്നു. 

ALSO READ : ISL 2021-22 : സഹൽ ഫൈനൽ കളിക്കുമോ? താരത്തിന്റെ പരിക്കിനെ കുറിച്ച് നിർണായക വിവരം പങ്കുവെച്ച് കോച്ച് വുകോമാനോവിച്ച്

ഇതൊക്കെ ഒരു അന്ധവിശ്വാസമായി കണക്കാക്കുന്നതാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഭാഗ്യ ജേഴ്സി എന്ന് മഞ്ഞ നിറത്തെ വിളിക്കുമ്പോൾ ചിലർ ചോദിക്കുന്നത് ആ ഭാഗ്യമെന്താണ് 2014ലും, 2016ലും ഉണ്ടാകാതിരുന്നതെന്നാണ്. 

മഞ്ഞ ജേഴ്സി ഭാഗ്യമായതിന്റെ പിന്നിൽ മറ്റൊരു കാര്യമുണ്ട്. ഇത്തവണത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്  നേടിയ ഓസ്ട്രേലിയയുടെയും ഐപിഎൽ കപ്പ് സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്സിന്റെയും ജേഴ്സി മഞ്ഞയായിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിനെ ബന്ധിപ്പിച്ച് ഒരു ട്രോളായി ഇറങ്ങിയിരുന്നു, അങ്ങനെ ആ ട്രോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഒരു വിശ്വാസമായി മാറിയിരിക്കുകയാണ്. 

ALSO READ : ISL 2021-22 : കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ; രണ്ടാം പാദത്തിൽ ജംഷെഡ്പൂരിനെ സമനിലയിൽ തളച്ച് കൊമ്പന്മാർ

എന്നാൽ ഒരു കാര്യം ഓർക്കേണ്ടത് ഫുട്ബോളിൽ കഴിഞ്ഞ സീസണിൽ ജയിച്ചവരിൽ മിക്കവരും അണിഞ്ഞത് മഞ്ഞ ജേഴ്സിക്കാർ അല്ലായിരുന്നു. നീല കുപ്പായക്കാരാണ് കപ്പ് സ്വന്തമാക്കിയവരിൽ ഭൂരിഭാഗവും. യൂറോ കപ്പിൽ മുത്തമിട്ട ഇറ്റലിയുടെയും നീണ്ട വർഷങ്ങൾക്ക് ശേഷം കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജന്റീനയുടെയും ജേഴ്സി നീല നിറമായിരുന്നു. നിലവിലെ യുവേഫ് ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ചെൽസിയും നീലകുപ്പായക്കാരാണ്. 

ഈ വിശ്വാസങ്ങൾ ഒക്കെ ശരിയാകുമോ എന്ന് മാർച്ച് 20ന് അറിയാം. പക്ഷെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടിയിൽ ഉണ്ടായിരിക്കുന്ന സംശയം തങ്ങളുടെ ടീമിന് പിന്തുണ അറിയിക്കാൻ സ്റ്റേഡിയം ഏത് നിറത്തിലാക്കണമെന്നാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News