ISL 2021-22 :"കേറി വാടാ മക്കളേ" മഞ്ഞപ്പടയെ ഗോവയിലേക്ക് ക്ഷണിച്ച് ആശാനും പിള്ളേരും

കൊമ്പുകുലുക്കി ഗോവയിലെത്തിയ കൊമ്പൻമാർ ഫൈനൽ ബ്ലാസ്റ്റിന് ഒരുങ്ങുകയാണ്.  ഗോവൻ തീരത്ത് മഞ്ഞക്കടലിരമ്പുമെന്ന് ഉറപ്പാണ്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 10:19 PM IST
  • കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ഇവാന്‍ വുകമാനോവിച് ആരാധകരെ സ്വാഗതം ചെയ്യുന്നത്.
  • നീണ്ട നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനല്‍ പോരാട്ടം.
  • എല്ലാവരും വന്ന് ടീമിനെ പിന്തുണക്കണമെന്നും ഇവാന്‍ വീഡിയോയിൽ പറയുന്നു.
ISL 2021-22 :"കേറി വാടാ മക്കളേ" മഞ്ഞപ്പടയെ ഗോവയിലേക്ക് ക്ഷണിച്ച് ആശാനും പിള്ളേരും

ഗോവ : ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം കാണാൻ കേരളത്തിന്റെ മഞ്ഞപ്പടയെ ഗോവയിലേക്ക് ക്ഷണിക്കുകയാണ് പരിശീലകൻ.  കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ്  ഇവാന്‍ വുകമാനോവിച് ആരാധകരെ സ്വാഗതം ചെയ്യുന്നത്. 

നീണ്ട നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനല്‍ പോരാട്ടം. എല്ലാവരും വന്ന് ടീമിനെ പിന്തുണക്കണമെന്നും  ഇവാന്‍  വീഡിയോയിൽ പറയുന്നു. വീഡിയോയുടെ അവസാനം ഗോഡ്‍ഫാദർ എന്ന മലയാളം സിനിമയിലെ പ്രശസ്തമായ 'കേറി വാടാ മക്കളേ...' എന്ന ഡയലോഗും പരിശീലകൻ പറയുന്നുണ്ട്.

ALSO READ : ISL 2021-22 : ഐഎസ്എൽ ഫൈനൽ; ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ്സി

വീഡിയോ ഇതിനോടകം തന്നെ 'ആശാന്റെ' ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതിനാൽ കളി നേരിട്ട് കാണാനാകാത്ത ഭൂരിഭാഗം ആരാധകരും നിരാശയിലാണ്. 

ഗോവയിലെ ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയമാണ്  ഐഎസ്‌എല്‍ ഫൈനല്‍ പോരാട്ട വേദി. സ്റ്റേഡിയത്തിൽ എന്തായാലും മഞ്ഞ കടലിരമ്പുമെന്നാണ് പ്രതീക്ഷ!  

ALSO READ : ISL 2021-22 : സഹൽ ഫൈനൽ കളിക്കുമോ? താരത്തിന്റെ പരിക്കിനെ കുറിച്ച് നിർണായക വിവരം പങ്കുവെച്ച് കോച്ച് വുകോമാനോവിച്ച്

നൂറ് ശതമാനം  കാണികൾക്ക് പ്രവേശനം നൽകിയ ഗോവ സര്‍ക്കാര്‍  തീരുമാനം ഇതിന് ശക്തി പകരുന്നതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കാണികൾ കയ്യിൽ കരുതണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News