IPl 2021 : KL Rahul ഐപിഎല്ലിൽ നിന്ന് പുറത്ത്, താരത്തെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ (Punjab Kings) നായകനുമായ കെ എൽ രാഹുലിനെ (KL Rahul) അടിയന്തരമായി ആശുപത്രിയിൽ പ്രേവശിപ്പിച്ചു. അടിയവറ്റിൽ അനുഭവപ്പെട്ട് കടുത്ത വേദനയെ തുടർന്നാണ് താരത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 2, 2021, 09:21 PM IST
  • ഐപിഎൽ ബയോ ബബിളിൽ ഉള്ള താരത്തെ ഇതിനോടകം അത് ഭേദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
  • തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന്റെ അപന്റ്ഡൈക്റ്റിസാണെന്ന് തിരിച്ചറിയുകയും ചെയ്തു.
  • താരത്തെ അടിയന്തര ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
  • ബൈയോ ബബിൾ ഭേദിച്ച സാഹചര്യത്തിലും ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലും താരം ഇനിയുള്ള ഐപിഎൽ 2021 സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് പിന്മാറും.
IPl 2021 : KL Rahul ഐപിഎല്ലിൽ നിന്ന് പുറത്ത്, താരത്തെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

New Delhi : ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ (Punjab Kings) നായകനുമായ കെ എൽ രാഹുലിനെ (KL Rahul) അടിയന്തരമായി ആശുപത്രിയിൽ പ്രേവശിപ്പിച്ചു. അടിയവറ്റിൽ അനുഭവപ്പെട്ട് കടുത്ത വേദനയെ തുടർന്നാണ് താരത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഐപിഎൽ ബയോ ബബിളിൽ ഉള്ള താരത്തെ ഇതിനോടകം അത് ഭേദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന്റെ അപന്റ്ഡൈക്റ്റിസാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

ALSO READ : IPL El-Clasico : കൂറ്റൻ സ്കോർ ചേസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയകുതിപ്പിന് തടയിട്ട് മുംബൈ ഇന്ത്യൻസ്, Kieron Pollard ന്റെ തകർപ്പൻ ബാറ്റിങ്ങിൽ മുംബൈക്ക് നാല് വിക്കറ്റ് ജയം

ബൈയോ ബബിൾ ഭേദിച്ച സാഹചര്യത്തിലും ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലും താരം ഇനിയുള്ള ഐപിഎൽ 2021 സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് പിന്മാറും. 

സീസണിൽ രാഹുലിന്റെ നേതൃത്വത്തിൽ ഏഴ് മത്സരങ്ങൾ കളിച്ച പഞ്ചാബ് കിഭങ്സ് മൂന്ന് കളികളിൽ ജയിക്കുകയും ചെയ്തു. അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലി നയിക്കുന്ന റോയൽ ചഞ്ചേഴ്സ് ബാംഗ്ലൂരുവിനെ 34 റൺസിന് തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ടോപ് സ്കോറർ രാഹുലായിരുന്നു.

ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

രാഹലിന്റെ അഭവാത്തിൽ ഇനി ആരാകും പഞ്ചാബിനെ നയിക്കുക എന്നാണിന് ടീം മാനേജ്മെന്റ് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ഇപ്പോൾ നടക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ഓപ്പണർ മയാങ്ക് അഗർവാളാണ് പഞ്ചാബിനെ നയിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News