അനന്തപുരിയെ തഴഞ്ഞു; ഏകദിന മത്സരത്തിന് വേദിയാകുന്നത്‌ കൊച്ചി

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്ക് വീണത്.

Last Updated : Mar 19, 2018, 04:29 PM IST
അനന്തപുരിയെ തഴഞ്ഞു; ഏകദിന മത്സരത്തിന് വേദിയാകുന്നത്‌ കൊച്ചി

കൊച്ചി: വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന മത്സരമാണ് കൊച്ചിയിലേക്ക് മാറ്റുന്നത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്ക് വീണത്. കേരളാ ക്രിക്കറ്റ് അസോസിയേഷനും ഗ്രേറ്റര്‍ കൊച്ചി ഡവലപ്‌മെന്റ് അതോറിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരവേദി കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനമായത്.

Trending News