കൊഹ്‌ലി തിളങ്ങാന്‍ കാരണം ധോണിയും രോഹിത് ശര്‍മയും!!

ഇന്ത്യന്‍ ക്രിക്കട്റ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ചും പരോക്ഷമായി പരിഹസിച്ചും ബിജെപി എംപി ഗൗതം ഗംഭീര്‍!!

Last Updated : Sep 20, 2019, 03:20 PM IST
കൊഹ്‌ലി തിളങ്ങാന്‍ കാരണം ധോണിയും രോഹിത് ശര്‍മയും!!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കട്റ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ചും പരോക്ഷമായി പരിഹസിച്ചും ബിജെപി എംപി ഗൗതം ഗംഭീര്‍!!

നായകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയ്ക്ക് ഒരുപാട് ദൂരം മുന്‍പോട്ടു പോവാനുണ്ടെന്നാണ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടത്!! 

വിരാട് കൊഹ്‌ലി അത്ര മിടുക്കനായ ക്യാപ്റ്റനല്ലെന്നും "ചില താരങ്ങളുടെ" സാന്നിധ്യമാണ് അദ്ദേഹത്തെ പല നേട്ടങ്ങളിലേക്കും നയിച്ചതെന്നുമാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടി. എം എസ് ധോണിയും രോഹിത് ശര്‍മയും ഒപ്പമുള്ളതിനാലാണ് കൊഹ്‌ലിക്ക് നായക സ്ഥാനത്ത് തിളങ്ങാന്‍ സാധിക്കുന്നതെന്നായിരുന്നു ഗംഭീറിന്‍റെ പരിഹാസം. 

ദേശീയ ടീമിനെയല്ല മറിച്ച് ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോഴാണ് ഒരു നായകന്‍റെ മിടുക്ക് മനസ്സിലാവുക. 
മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് ശര്‍മ്മയും, ചെന്നൈയ്ക്ക് വേണ്ടി ധോണിയും നേടിയ നേട്ടങ്ങളുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ താരതമ്യപ്പെടുത്തിയാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിന്‍റെ നായകനെന്ന നിലയിലും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകനെന്ന നിലയിലും കൊഹ്‌ലി നടത്തിയ പ്രകടനമാണ് ഗൗതം ഗംഭീറിന്‍റെ ഈ പരാമര്‍ശത്തിന് ആധാരം.

എന്നാല്‍, ഇതാദ്യമായല്ല ഗൗതം ഗംഭീര്‍ പലര്‍ക്കുമെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നത്. മുന്‍പും പല വിവാദ പരാമര്‍ശങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 

എന്നാല്‍, ക്രിക്കറ്റ് പ്രേമികള്‍ക്ക് കൊഹ്‌ലി എന്നും മികച്ച ക്യാപ്റ്റന്‍ തന്നെയാണ്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കൊഹ്‌ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ ആദ്യമായി ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇതില്‍ പ്രധാനമാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന പരമ്പര നേടിയതോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയിപ്പിച്ച ക്യാപ്റ്റനായും കൊഹ്‌ലി മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു ടി20 പരമ്പര വിജയം സമ്മാനിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കൊഹ്‌ലിയെ കാത്തിരിക്കുകയാണ്. 

ഇതൊക്കെ തെളിയിക്കുന്നത് ഗൗതം ഗംഭീറിന്‍റെ പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതില്ല എന്നതുതന്നെ!!

 

Trending News