Manchester Derby : ഗംഭീര തിരിച്ചുവരവുമായി യുണൈറ്റഡ്; മാഞ്ചെസ്റ്റർ ഡെർബിയിൽ ചെകുത്താന്മാർക്ക് ജയം

Manchester United vs Manchester City ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് സിറ്റിയെ തോൽപ്പിച്ചത്

Written by - Jenish Thomas | Last Updated : Jan 14, 2023, 09:04 PM IST
  • ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ട് ഗോളുകൾ നേടിയാണ് ഓൾഡ് ട്രഫോർഡിൽ ചുവന്ന ചെകുത്താന്മാർ സീസണിലെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കിയത്.
  • രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
  • ജയത്തോടെ യൂണൈറ്റഡ് 38 പോയിന്റുമായി പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
Manchester Derby : ഗംഭീര തിരിച്ചുവരവുമായി യുണൈറ്റഡ്; മാഞ്ചെസ്റ്റർ ഡെർബിയിൽ ചെകുത്താന്മാർക്ക് ജയം

ഇംഗ്ലീഷ് പ്രമീയർ ലീഗിൽ മഞ്ചെസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് സിറ്റിയെ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ട് ഗോളുകൾ നേടിയാണ് ഓൾഡ് ട്രഫോർഡിൽ ചുവന്ന ചെകുത്താന്മാർ സീസണിലെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ജയത്തോടെ യൂണൈറ്റഡ് 38 പോയിന്റുമായി പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

വാശിയേറി പോരട്ടമായിരുന്നു ചെകുത്താന്മാരുടെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ അരങ്ങേറിയത്. ഗോളുകൾ ഒന്നും പിറക്കാതെയാണ് മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണത്തിന് മുൻതൂക്കം നൽകാൻ ഡച്ച് കോച്ച് എറിക് ടെൻ ഹാഗ് ബ്രസീലിയൻ താരം ആന്റണിയെ ഫ്രഞ്ച് താരം അന്റണി മാർഷ്യലിന് പകരക്കാരനായി ഇറക്കി. തുടർന്ന് മത്സരത്തിന്റെ ഗിയർ മാറ്റികൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പെപ് ഗ്വാർഡിയോളെ ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലിഷിനെയും കളത്തിൽ ഇറക്കി. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ മത്സരത്തിൽ ആദ്യ ഗോൾ ഗ്രീലിഷ് അടിക്കുകയും ചെയ്തു.

ALSO READ : Lionel Messi : റൊണാൾഡോയെക്കാൾ 100 മില്യൺ യൂറോ അധികം നൽകാം; മെസിക്ക് മുമ്പിൽ ഓഫർ വെച്ച് സൗദി ക്ലബ്

എന്നാൽ ആ ഗോളിൽ പതറാതെ മുന്നേറ്റത്തിൽ വീണ്ടും മാറ്റം വരുത്തുകയായിരുന്നു ഡച്ച് കോച്ച്. ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്സണിന് പിൻവലിച്ച് അർജന്റീനിയൻ താരം അലക്സന്ദ്രോ ഗാർനെച്ചോയെ കളത്തിലിറക്കി. തുടർന്ന് ലഭിക്കുന്ന പന്തുകൾ യുണൈറ്റഡിന് അവസരമാക്കി സൃഷ്ടിക്കുകയായിരുന്നു അർജന്റീനിയൻ താരം. തുടർന്ന് ബ്രസീലിയൻ ഡിഫൻസീവ് മിഡ് ഫീൽഡർ കസെമീറോ നൽകിയ ത്രൂപാസ് ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റി. ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോഡിന്റെ കാലിൽ പന്ത് തട്ടിയെന്ന് കരുതി ലൈൻ റഫറി ഗോൾ അനുവദിച്ചില്ലെങ്കിലും വാറിലൂടെ യുണൈറ്റഡിന് അനുകൂല വിധി ലഭിക്കുകയായിരുന്നു.

തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ യുണൈറ്റഡ് ലീഡ് ഉയർത്തുകയും ചെയ്തു. ഗാർനെച്ചോ നൽകിയ പാസ് ഒരു ടാപ് ഇന്നിലൂടെ റാഷ്ഫോഡ് ഗോളാക്കി മാറ്റി. പിന്നീട് നേടിയ ലീഡ് കാത്ത് സൂക്ഷിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമമായിരുന്നു ഓൾഡ് ട്രഫോർഡിൽ കാണാൻ ഇടയായത്. സിറ്റിയുടെ താരങ്ങൾ ഒന്നടങ്കം യുണൈറ്റഡിന്റെ ബോക്സിലേക്ക് കുതിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിമായിട്ടുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി യുണൈറ്റഡ് കുറച്ചു. തുടർച്ചയായി സിറ്റിയുടെ രണ്ടാം തോൽവിയാണ്. ഏറ്റവും ഒടുവിൽ കാർബാവോ കപ്പിൽ സതാംപ്ടണിനോട് തോറ്റതിന് ശേഷമാണ് ഓൾഡ് ട്രഫോർഡിലേക്ക് ഗ്വാർഡിയോളയും സംഘവുമെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News