ജയ്പൂര്‍: മാന്‍ക്കഡിംഗ് വിവാദത്തില്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിട്ട് കി൦ഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍റെ ഭാര്യയും പെണ്‍മക്കളും!!
അതിരുവിടുന്ന വിമര്‍ശനങ്ങളാണ് അശ്വിന്‍റെ ഭാര്യ പ്രീതിയ്ക്കും മക്കളായ അഖിരയ്ക്കും ആദ്യയ്ക്കുമെതിരെ ഉയരുന്നത്.
പ്രീതിയുടെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ആളുകള്‍ അശ്വിനോടുള്ള രോഷം അറിയിക്കുന്നത്.
''നിങ്ങളുടെ അച്ഛന്‍ ചതിയനാണ്, ഭാവിയില്‍ നിങ്ങളും അതുപോലെ ചെയ്യു൦'' തുടങ്ങിയവയാണ് ചിത്രത്തിന് താഴെയുള്ള കമന്‍റുകള്‍.
''ക്രിക്കറ്റില്‍ നിയമങ്ങളും ക്യാമറകളുമുണ്ട്. നിങ്ങള്‍ എന്നെ വെറുതെവിടൂ. അശ്വിന്‍റെ ടൈം ലൈനില്‍ പറയാനുള്ളത് പറയൂ. എനിക്കും മകള്‍ക്കുമെതിരെ ഈ രീതിയില്‍ അധിക്ഷേപം നടത്തുന്നത് എത്ര മോശമായ കാര്യമാണ്''- വിമര്‍ശകര്‍ക്ക് മറുപടി നല്‍കി കൊണ്ട് പ്രീതി കുറിച്ചു.
വെള്ളിയാഴ്ച നടന്ന ഐപിഎല്‍ മത്സരത്തിനിടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ബട്ട്ലറിനെ അശ്വിന്‍ മാന്‍ക്കഡിംഗിലൂടെ പുറത്താക്കിയത്.
43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് ബട്ട്ലറിനെ അശ്വിന്‍ മാന്‍ക്കഡിംഗിലൂടെ പുറത്താക്കിയത്.
ഇതോടെ, അനായാസ ജയത്തിലേക്ക് കുതിച്ച രാജസ്ഥാന് മത്സരം നഷ്ടപ്പെടുകയായിരുന്നു.
പ്ലാന്‍ ചെയ്ത് നടത്തിയ മാന്‍ക്കഡിംഗ് ആയിരുന്നില്ല അതെന്നും ആ നിമിഷത്തില്‍ അങ്ങനെ സംഭവിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ പ്രതികരിക്കവെ അശ്വിന്‍ പറഞ്ഞിരുന്നു.