ശ്രീജേഷ് സ്വന്തമാക്കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടം, അഭിനന്ദനമറിയിച്ച്‌ മോഹന്‍ലാല്‍

രാജ്യത്തിനായി ഹോക്കിയില്‍   വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍.. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 09:14 PM IST
  • ജ്യത്തിനായി ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍..
  • എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയത്, .
  • നിലവില്‍ ഷൂട്ടിംഗിന്‍റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ (Mohan Lal) ശ്രീജേഷിനോട് പറഞ്ഞു
ശ്രീജേഷ് സ്വന്തമാക്കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടം,  അഭിനന്ദനമറിയിച്ച്‌ മോഹന്‍ലാല്‍

Hyderabad: രാജ്യത്തിനായി ഹോക്കിയില്‍   വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍.. 

എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയത്, നിലവില്‍ ഷൂട്ടിംഗിന്‍റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍  (Mohan Lal) ശ്രീജേഷിനോട് പറഞ്ഞു. സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി  ഹൈദരാബാദിലാണ് താരമിപ്പോള്‍.   

കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍  മമ്മുട്ടി കിഴക്കമ്പലത്തുളള ശ്രീജേഷിന്‍റെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മമ്മൂട്ടിയെ (Mammootti) ശ്രീജേഷ് തന്‍റെ വെങ്കല മെഡല്‍ കാണിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

ടോക്കിയോ ഒളിമ്പിക്സില്‍  ഇന്ത്യക്കായി വെങ്കല മെഡന്‍ നേടിയ ശ്രീജേഷിനെ അഭിന്ദിക്കുന്നതിനായി നിരവധി പേരാണ് എത്തുന്നത്.

Also Read: ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് മമ്മൂക്ക, ചിത്രങ്ങൾ കാണാം..

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു ശ്രീജേഷ്. ടോക്കിയോയിലെ പല മത്സരങ്ങളിലും  മിന്നും സേവുകളുമായി ടീമിന്‍റെ രക്ഷകനായിരുന്നു ശ്രീജേഷ്.  

Also Read: Priceless picture...!! ഒളിമ്പിക്സ് മെഡല്‍ അമ്മയുടെ കഴുത്തിലണിയിച്ച്‌​ മടിയില്‍ തലചായ്​ച്ച്‌​ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത്​ സിംഗ്

കഴിഞ്ഞ ദിവസം  കേരളത്തിലെത്തിയ ശ്രീജേഷിന് വന്‍ സ്വീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.  നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ സ്വന്തം നാടായ കിഴക്കമ്പലം വരെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.  കൂടാതെ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്  രണ്ടു കോടി രൂപ പാരിതോഷികവും പ്രമോഷനും പ്രഖ്യാപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News