പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യം കേന്ദ്ര സര്‍ക്കാര്‍ തീ​രു​മാനിക്കട്ടെ...

പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാനാവാതെ ബി​സി​സി​ഐയുടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. 

Last Updated : Feb 22, 2019, 05:38 PM IST
പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യം കേന്ദ്ര സര്‍ക്കാര്‍ തീ​രു​മാനിക്കട്ടെ...

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാനാവാതെ ബി​സി​സി​ഐയുടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. 

അഡ്മിനിസ്ട്രേറ്റര്‍ കമ്മിറ്റി ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് റാ​യ്, ഡ​യാ​ന എ​ഡു​ള്‍​ജി, പു​തു​താ​യി നി​യ​മി​ത​നാ​യ ല​ഫ്.​ ജ​ന​റ​ല്‍. ര​വി തോ​ഗ്ഡെ എ​ന്നി​വ​ര്‍ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ലെ നി​ല​പാ​ട് ആ​ലോ​ചി​ക്കാ​ന്‍ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.  ഈ ​യോ​ഗ​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം നടക്കുന്ന ജൂണ്‍ 16ന് ഇനിയും ഏറെ സമയമുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചശേഷം ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കമ്മിറ്റി ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് റാ​യ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, കേ​ന്ദ്ര സര്‍ക്കാരിന്‍റെ നി​ല​പാ​ട​റി​ഞ്ഞ ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ലെ വി​യോ​ജി​പ്പും ആ​ശ​ങ്ക​ക​ളും അ​റി​യി​ച്ച്‌ ഐ​സി​സി​ക്ക് ക​ത്ത​യ​ക്കു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. 

വ​രു​ന്ന ഐ​പി​എ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തെ ആ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കാ​നും ബി​സി​സി​ഐ തീ​രു​മ​നാ​നി​ച്ചു. ഇ​തി​ന് ചെ​ല​വാ​കു​മാ​യി​രു​ന്ന തു​ക പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. 

അതേസമയം, പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​സി​സി​ഐ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സൗ​ര​വ് ഗാം​ഗു​ലി, ചേ​ത​ന്‍ ചൗ​ഹാ​ന്‍, ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്ത്യ പാ​കി​സ്ഥാ​നു​മാ​യി ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എന്നാല്‍, ലോകകപ്പില്‍ പാക്കിസ്ഥാനെതിരേ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമാണെന്നും, പാക്കിസ്ഥാനെ പരാജയപ്പെടുത്തി, ടൂര്‍ണമെന്‍റില്‍ മുന്നേറാന്‍ അനുവദിക്കാതിരിക്കുകയാണ് വേണ്ടതെന്നും മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

 

Trending News