സഞ്ജുവിന്‍റെ 'കോമ'യുടെ രഹസ്യം?

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ പരിക്കേറ്റിരുന്നു. 

Sheeba George | Updated: Jan 17, 2020, 07:04 PM IST
സഞ്ജുവിന്‍റെ 'കോമ'യുടെ രഹസ്യം?

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ പരിക്കേറ്റിരുന്നു. 

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ വച്ചു പുലര്‍ത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. രണ്ടാം ഏകദിനത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.

ഒപ്പം, സഞ്ജുവിന് പകരം ടീമില്‍ ഇടംനേടിയത് ആന്ധ്രയുടെ കെ.എസ് ഭരത് ആണ്. ഇതിന് മുമ്പ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാതിരുന്ന സഞ്ജു ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചത് ഒരൊറ്റ മത്സരം മാത്രമാണ്. ടി-20യില്‍ അരങ്ങേറി അഞ്ചു വര്‍ഷത്തിന് ശേഷമാണ് മലയാളി താരം രണ്ടാം ടി-20 കളിക്കുന്നത്.

പന്തിന് പരിക്കേറ്റിട്ടും ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെ നിരവധി ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സെലക്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ അതൊന്നുമല്ല വാര്‍ത്ത‍. സഞ്ജുവിന്‍റെ 'കോമ'യാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. സോഷ്യ മീഡിയയില്‍ സഞ്ജു പോസ്റ്റ് ചെയ്ത 'കോമ'യ്ക്ക് ആരാധകര്‍ ഏറെയാണ്‌. 

ട്വിറ്ററില്‍ സഞ്ജുവിന്‍റെ കോമയ്ക്ക് ഇതുവരെ ലഭിച്ചത് 11,700 ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളുമാണ്. ഫെയ്‌സ്ബുക്കില്‍ ലഭിച്ചത് ഏഴായിരത്തിലധികം റിയാക്ഷനുകള്‍. ടീമില്‍ അവസരം ലഭിക്കാത്തതിന്‍റെ പ്രതികരണമാണ് ഈ 'കോമ'യെന്നാണ് ആരാധകര്‍ പറയുന്നത്. 

എന്നാല്‍, നിരാശപ്പെടേണ്ട എന്നും, സഞ്ജുവിന്‍റെ ദിവസം ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാന്‍ പോകുന്നുവെന്നും അഭിപ്രായപ്പെടുന്ന ആരാധകര്‍ ഏറെ....