കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന്‍റെ ആദ്യ ഗോള്‍. കളിയുടെ 19-ാം മിനിറ്റില്‍ എം.എസ് ജിതിനാണ് ബംഗാളിനെ ഞെട്ടിച്ച ഗോള്‍ നേടിയത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബംഗാളിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയാണ് കേരളം ഒരു ഗോളിന്‍റെ ലീഡ് നേടി കളിയില്‍ കരുത്ത് തെളിയിച്ചത്. സന്തോൽ് ട്രോഫിയുടെ 72-ാം പതിപ്പില്‍ കേരളം എത്തിയത് തോല്‍വികള്‍ അറിയാതെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോളിന് ബംഗാളിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസം കേരളത്തിനുണ്ട്.
എന്നാല്‍ ഫൈനലിലെ കണക്കില്‍ ബംഗാളിനാണ് മുന്‍തൂക്കം. സന്തോൽ് ട്രോഫിയുടെ ഫൈനലില്‍ കേരളം ബംഗാളിനെ നേരിട്ടപ്പോഴെല്ലാം വിജയം ബംഗാളിനായിരുന്നു. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യവും ബംഗാളിനുണ്ട്. അതിനാല്‍, ഇന്ന് ബംഗാളിനെ തകര്‍ത്തി കപ്പ് നേടാനായാല്‍ കേരളത്തിന്‍റെ കാല്‍പന്തുകളി ചരിത്രത്തില്‍ അത് പുതിയ അധ്യായമാകും.
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ എത്തുന്നത്. 12 തവണ സന്തോഷ് ട്രോഫി ഫൈനലില്‍ കളിച്ച കേരളം അഞ്ചു തവണ കിരീടം നേടിയിട്ടുണ്ട്.