T20 World Cup 2022 : പേസ് ആക്രമണത്തിൽ തകർന്ന് ഇന്ത്യ; സൂര്യകുമാർ മാത്രം പിടിച്ച് നിന്നു; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 134 റൺസ്

T20 World Cup India vs South Africa സൂര്യകുമാർ 68 റൺസെടുത്താണ് ഇന്ത്യയെ പ്രതിരോധിക്കാവുന്ന നിലയിലേക്കെത്തിച്ചത്.

Written by - Jenish Thomas | Last Updated : Oct 30, 2022, 06:45 PM IST
  • 40 പന്തിൽ സൂര്യകുമാർ 68 റൺസെടുത്താണ് ഇന്ത്യയുടെ സ്കോർ ബോർഡ് പ്രതിരോധിക്കാവുന്ന നിലയിലേക്കെത്തിച്ചത്.
  • ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിടി നാല് വിക്കറ്റെടുത്തു.
  • 40 പന്ത് നേരിട്ട താരം മൂന്ന് സിക്സറുകളും ആറ് ഫോറും നേടിയാണ് 68 റൺസെടുത്തത്.
  • അവസാന ഓവറിൽ റൺസ് ഉയർത്തുന്നതിന്റെ വേഗത കൂട്ടിയപ്പോൾ ഇന്ത്യക്ക് സൂര്യകുമാറിന്റെയും വിക്കറ്റ് നഷ്ടമായി.
T20 World Cup 2022 : പേസ് ആക്രമണത്തിൽ തകർന്ന് ഇന്ത്യ; സൂര്യകുമാർ മാത്രം പിടിച്ച് നിന്നു; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 134 റൺസ്

പെർത്ത് : ടി20 ലോകകപ്പ് മൂന്ന് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെ ഇന്ത്യക്ക് എടുക്കാൻ സാധിച്ചുള്ളു. പ്രോട്ടീസിന്റെ ബോളിങ് ആക്രമണത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിക്കുകയായിരുന്നു. 40 പന്തിൽ സൂര്യകുമാർ 68 റൺസെടുത്താണ് ഇന്ത്യയുടെ സ്കോർ ബോർഡ് പ്രതിരോധിക്കാവുന്ന നിലയിലേക്കെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിടി നാല് വിക്കറ്റെടുത്തു. 

തുടക്കത്തിൽ സിക്സറിടച്ച് കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ ഇന്ത്യയുടെ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ വിക്കറ്റ് കീപ്പർ ബാറ്റർ ദീനേഷ് കാർത്തിക്കിനൊപ്പം ചേർന്ന് സൂര്യകുമാർ യാദവ് ഇന്ത്യയെ 150 സ്കോർ ബോർഡിലേക്ക് കടത്തുമെന്ന് പ്രതീക്ഷ നൽകയിരുന്നു. എന്നാൽ കാർത്തിക്കും പുറത്തായതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിൽ ആയി. 

ALSO READ : Thomas Tuchel : കേരളത്തിൽ വന്നത് ആയുർവേദ ചികിത്സയ്ക്ക്; ഈ നാല് ടീമുകൾക്ക് ലോകകപ്പ് സാധ്യതയെന്ന് തോമസ് ട്യുഷേൽ

എന്നാൽ ഒറ്റയാനായി സൂര്യകുമാർ തന്റെ ബാറ്റിങ് തുടരുകയും ചെയ്തു. 40 പന്ത് നേരിട്ട താരം മൂന്ന് സിക്സറുകളും ആറ് ഫോറും നേടിയാണ് 68 റൺസെടുത്തത്. അവസാന ഓവറിൽ റൺസ് ഉയർത്തുന്നതിന്റെ വേഗത കൂട്ടിയപ്പോൾ ഇന്ത്യക്ക് സൂര്യകുമാറിന്റെയും വിക്കറ്റ് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിടി നാലും വെയ്ൻ പാർനെൽ മൂന്നും വിക്കറ്റുകൾ വീതം നേടി. അൻറിച്ച് നോർക്കിയയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. 

അക്സർ പട്ടേലിന് പകരം ദീപക് ഹൂഡയെ ടീമിൾ ഉൾപ്പെടുത്തിയാണ് ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയത്. എന്നാൽ ഹൂഡയ്ക്ക് ഇന്ത്യയുടെ സ്കോർ ബോർഡിലേക്ക് ഒരു സമ്പാവനയും നൽകാനായില്ല. രണ്ട് ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തണ്. മൂന്ന് പോയിന്റുമായി പ്രോട്ടീസ് രണ്ടാം സ്ഥാനത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News