Thomas Tuchel : കേരളത്തിൽ വന്നത് ആയുർവേദ ചികിത്സയ്ക്ക്; ഈ നാല് ടീമുകൾക്ക് ലോകകപ്പ് സാധ്യതയെന്ന് തോമസ് ട്യുഷേൽ

Thomas Tuchel Kerala Visit ട്യുഷേൽ ആയുർവേദത്തിലൂടെയുള്ള റിലാക്സേഷൻ തെറാപ്പിയുടെ ഭാഗമാകാനാണ്  നാട്ടികയിലെ സ്വകാര്യ ആയുർവേദ ബീച്ച് റിസോർട്ടിലെത്തിയത്

Written by - Jenish Thomas | Last Updated : Oct 30, 2022, 06:14 PM IST
  • ചെൽസിക്ക് ശേഷം എന്താണ് താൻ ഇതുവരെ ചിന്തിച്ചിട്ടില്ല
  • 18 ദിവസത്തെ ചികിത്സയായിരുന്നു.
  • ഒരു ഊർജ്ജം തിരികെ ലഭിച്ചതു പോലെ തോന്നുന്നു
  • കേരള ബ്ലാസ്റ്റേഴ്സിന് ഇവിടെ ഒരുപാട് ആരാധകരുണ്ടെന്നും കേട്ടറിഞ്ഞു
Thomas Tuchel : കേരളത്തിൽ വന്നത് ആയുർവേദ ചികിത്സയ്ക്ക്; ഈ നാല് ടീമുകൾക്ക് ലോകകപ്പ് സാധ്യതയെന്ന് തോമസ് ട്യുഷേൽ

കോട്ടയം : വർഷങ്ങൾക്ക് ശേഷം ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് യുവേഫ് ചാമ്പ്യൻസ് ലീഗ് കപ്പ് എത്തിച്ച കോച്ചാണ് ജർമൻകാരനായ തോമസ് ട്യുഷേൽ. മാനേജ്മെന്റിന്റെ മാറ്റവും സീസണിന്റെ തുടക്കം ആൽപം നിറം മങ്ങിയതോടെ ചെൽസി തങ്ങളുടെ ചരിത്രം ആവർത്തിച്ച് കോച്ചിനെ പടിക്ക് പുറത്താക്കി. തുടർന്ന് ടുഷ്യേൽ പല ക്ലബുകളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായി ജർമൻ കോച്ച് കൊച്ചിയിൽ വന്ന വിമാനം ഇറങ്ങിയത്. തീർത്തും വ്യക്തിപരമായ ആവശ്യത്തിനായി പാതിരാത്രിയിൽ കൊച്ചി അന്തരാഷ്ട്ര വിമാവത്താവളത്തിൽ വന്നിറങ്ങിയ ട്യുഷേലിനെ സ്വീകരിക്കാൻ രണ്ട് ചെൽസി ആരാധകരുമുണ്ടായിരുന്നു. ആ ചിത്രങ്ങൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടിയിൽ വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള തന്റെ യാത്ര എന്തിനാണ് ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ജർമൻ കോച്ച്.

കോട്ടയം ജില്ലയിലെ നാട്ടികയിലെ ഒരു സ്വകാര്യ ആയുർവേദ ബീച്ച് റിസോർട്ടിലെത്തിയതാണ് ട്യുഷേൽ. ഒക്ടോബർ 12നാണ് ട്യുഷേൽ കേരളത്തിൽ എത്തിയത്. കഴിഞ്ഞ നാല് വർഷമായി ജർമൻ കോച്ച് പാരിസിലും ലണ്ടണിലുമായി വിശ്രമമില്ലാതെ ഫുട്ബോൾ ജീവിതം തുടരുകയാണ്. അവയ്ക്ക് ഒരു ഇടവേളയായിട്ടാണ് താൻ കോട്ടയത്തെത്തി ആയുർവേദത്തിലൂടെയുള്ള റിലാക്സേഷൻ തെറാപ്പിയുടെ ഭാഗമായതെന്ന് തോമസ് ട്യൂഷേൽ മലയാള മനോരമയ്ക്കും സ്പോർട്സ് മാധ്യമമായ സ്പോർട്സ് സ്റ്റാറിനും നൽകിയ അഭിമുഖത്തിൽ  പറഞ്ഞു. തന്റെ കോച്ചിങ് സ്റ്റാഫുകളിൽ ഒരാളാണ് കേരളത്തിലെ ആയുർവേദ ചികിത്സയെ കുറിച്ച് പറഞ്ഞത്. ഫോണും ടിവിയും ഇന്റർനെറ്റും എല്ലാം ഉപേക്ഷിച്ചാണ് ടുഷ്യേൽ നാട്ടികയിൽ ആയുർവേദ ചികിത്സയക്ക് വിധേയനായത്. 18 ദിവസത്തെ ചികിത്സയായിരുന്നു. ഒരു ഊർജ്ജം തിരികെ ലഭിച്ചതു പോലെ തോന്നുന്നു. ഈ അനുഭവം എല്ലാവരോടുമായി താൻ പറയുമെന്ന് ട്യുഷേൽ അഭിമുഖത്തിൽ പറഞ്ഞു. 

ALSO READ : ISL Kerala Blasters vs Mumbai City: ബ്ലാസ്റ്റേഴ്‌സിന് ഹാട്രിക്ക് തോൽവി; മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്

ചെൽസിക്ക് ശേഷം എന്താണ് താൻ ഇതുവരെ ചിന്തിച്ചിട്ടില്ല. തന്റെ മാനേജർക്ക് ഇതു സംബന്ധിച്ച് ചില ഫോൺ വിളികൾ ലഭിച്ചിട്ടുണ്ടെന്ന് അവയെ കുറിച്ച ചികിത്സയുടെ ഭാഗമായ അപൂർവ്വ ദിവസങ്ങൾക്ക് ശേഷമാകും ചിന്തിക്കുകയെന്ന് ടുഷ്യേൽ പറഞ്ഞു. അതേസമയം താൻ നിലവിൽ ഇംഗണ്ടിന്റെ കോച്ചാകാനില്ലയെന്നും ഇംഗ്ലീഷ് ടീമിന് നിലവിൽ മികച്ച ഒരു കോച്ചുണ്ടെന്നും ട്യുഷേൽ വ്യക്തമാക്കി. 

ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിൽ ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ജർമനി എന്നീ ടീമുകൾക്കാണ് ഫൈനൽ സാധ്യത. അതേസമയം ഇംഗ്ലണ്ടിന്റെയും ബെൽജിയത്തിന്റെയും സെനഗലിന്റെയും  സാധ്യതയും ജർമൻ കോച്ച് തള്ളി കളയുന്നില്ല. ലോകകപ്പിൽ തന്റെ പ്രധാന ശ്രദ്ധകേന്ദ്രം താൻ പരിശീലിപ്പിച്ചിട്ടുള്ള താരങ്ങളുടെ പ്രകടനമായിരിക്കുമെന്ന് ട്യുഷേൽ സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ താൻ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകുന്നില്ലയെന്നും മുൻ ചെൽസി കോച്ച് അറിയിച്ചു. ഖത്തറിലേക്ക് പോയാൽ തനിക്ക് ചുറ്റും ക്യാമറകളെത്തുമെന്നും അതിന് മുന്നിൽ നിന്നു കൊടുക്കാൻ പൊതുവെ താൽപര്യമില്ലാത്തയാളാണ് താന്നെന്നും ട്യുഷേൽ വ്യക്തമാക്കി. 

കൊച്ചിയിൽ വന്നെത്തിയപ്പോൾ രണ്ട് ചെൽസി ആരാധകർ തന്നെ തിരച്ചറഞ്ഞതും വന്ന് സെൽഫിയെടുത്തതും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ട്യുഷേൽ മനോരമയോട് പറഞ്ഞു. ഇന്ത്യയിൽ നിരവധി യൂറോപ്യൻ ഫുട്ബോൾ ആരാധകരുണ്ടെന്ന് അതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ തനിക്ക് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയില്ല, ഇനിയും മുന്നേറാൻ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഇവിടെ ഒരുപാട് ആരാധകരുണ്ടെന്നും കേട്ടറിഞ്ഞുയെന്ന് ട്യുഷേൽ അഭിമുഖത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News