Tokyo Olympics 2020 : Mirabai Chanu ന്റെ വെള്ളിനേട്ടം സ്വർണമാകാൻ സാധ്യത, ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം

Mirabai Chanu) വെള്ളി നേട്ടം സ്വർണമാകാൻ സാധ്യത. സ്വർണ മെഡൽ ജേതാവായ ചൈനയുടെ ഷിഹുയി ഹ്യു ( Zhihui Hou) ഉത്തേജക മരുന്ന ഉപയോഗിച്ചതായി ഒളിമ്പിക്സിൽ സംഘടാകർ സംശയം പ്രകടിപ്പിച്ചു. ചൈനീസ് താരം ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ മീരാബായുടെ വെള്ളി നേട്ടം സ്വർണമാകും. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 03:25 PM IST
  • ചൈനീസ് താരം ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ മീരാബായുടെ വെള്ളി നേട്ടം സ്വർണമാകും.
  • ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഒളിമ്പിക്സ് അധികൃതർ നിർദേശം നൽകിട്ടുണ്ട്.
  • പരിശോധന നടത്തി ഫലം വന്നതിന് ശേഷമെ താരത്തിന് ഒളിമ്പിക്സ് വില്ലേജ് വിട്ട് പോകാൻ അനുവാദമുള്ളെന്ന് വാർത്ത ഏജൻസയായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
  • 210 കിലോ ഉയർത്തി പതിയ ഒളിമ്പിക് റിക്കോർഡ് സ്ഥാപിച്ചാണ് ഷിഹുയി വെയ്റ്റ്ലിഫിറ്റിങിൽ മീരബായിയെ മറികടന്ന് സ്വർണം നേടിയത്.
Tokyo Olympics 2020 : Mirabai Chanu ന്റെ വെള്ളിനേട്ടം സ്വർണമാകാൻ സാധ്യത, ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം

New Delhi : വെയ്റ്റ്ലിഫ്റ്റിങിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മീരബായി ചാനുവിന്റെ (Mirabai Chanu) വെള്ളി നേട്ടം സ്വർണമാകാൻ സാധ്യത. സ്വർണ മെഡൽ ജേതാവായ ചൈനയുടെ ഷിഹുയി ഹ്യു ( Zhihui Hou) ഉത്തേജക മരുന്ന ഉപയോഗിച്ചതായി ഒളിമ്പിക്സിൽ സംഘടാകർ സംശയം പ്രകടിപ്പിച്ചു. ചൈനീസ് താരം ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ മീരാബായുടെ വെള്ളി നേട്ടം സ്വർണമാകും. 

ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഒളിമ്പിക്സ് അധികൃതർ നിർദേശം നൽകിട്ടുണ്ട്. പരിശോധന നടത്തി ഫലം വന്നതിന് ശേഷമെ താരത്തിന് ഒളിമ്പിക്സ് വില്ലേജ് വിട്ട് പോകാൻ അനുവാദമുള്ളെന്ന് വാർത്ത ഏജൻസയായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി

210 കിലോ ഉയർത്തി പതിയ ഒളിമ്പിക് റിക്കോർഡ് സ്ഥാപിച്ചാണ് ഷിഹുയി വെയ്റ്റ്ലിഫിറ്റിങിൽ മീരബായിയെ മറികടന്ന് സ്വർണം നേടിയത്. ഒളിമ്പിക്സ് നിയമം അനുസരിച്ച് സ്വർണം നേടിയ താരം ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ പട്ടികയിൽ തൊട്ട് താഴെയുള്ള വെള്ളി നേടിയ താരത്തിന് സ്വർണം ലഭിക്കും.

ALSO READ : Priya Malik സ്വർണ മെഡൽ നേടിയത് ഒളിമ്പിക്സിൽ അല്ല, World Cadet Wrestling ലാണ്, പക്ഷെ താരത്തിന് ലഭിച്ചതോ ഒളിമ്പിക്സ് ജേതാവിനുള്ള ആശംസ

വെയ്റ്റ്ലിഫ്റ്റിങിൽ 49 കിലോ വിഭാഗത്തിലാണ് മീരാബായി ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്. 202 കിലോയാണ് മത്സരത്തിൽ ചാനു ഇന്ത്യക്ക് വേണ്ടി ഉയർത്തിയത്.  സ്നാച്ചിൽ 87 കിലോയും ക്ലീൻ ജേർക്കിൽ 115 കിലോയുമാണ് ചാനു ഉയർത്തിയത്. ഇന്തോനേഷ്യയുടെ  വിൻഡി കാൻടികാ ഐസാഹാണ് വെങ്കലം നേടിയത്. 

ALSO READ : Olympics Hockey India vs Australia: ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ തോൽവി

വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന് മെഡൽ നേട്ടമാണ് ചാനുവിലൂടെ സാധിച്ചത്. ഇതിന് മുമ്പ് കർണം മല്ലേശ്വരി 2000 സിഡ്നി ഒളിമ്പിക്സിൽ  വെച്ചാണ് ഈ ഇനത്തിലെ 69 കിലോ വിഭാഗത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News