ചെറുപ്പ കാലത്തെ ഓർമ്മകൾ തുളുമ്പുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. മുംബൈ ഡോംബിവ്ലിയിലെ അൽമ മാറ്റെർ S V ജോഷി ഹൈസ്കൂളിലേക്ക് നടത്തിയ യാത്രയാണ് താരത്തിന് ഗൃഹാതുരത്വം ഉണർത്തിയത്. സ്കൂൾ സന്ദർശനം, അവിടെ ചിലവഴിച്ച ഓർമ്മകളിലേക്കുള്ള യാത്രയായി മാറി.
ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങൾ പഠിച്ച ഗ്രൗണ്ടും പരിസരങ്ങളും രഹാനെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഭാര്യ രാധികയും മകൾ ആര്യയും രഹാനെക്കൊപ്പം ഉണ്ടായിരുന്നു.
രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് സ്വപ്നം കണ്ടിരുന്ന കാലഘട്ടത്തെ ഓർമ്മകളാണ് വീഡിയോയിലൂടെ പങ്കുവെച്ചത്. "ദീർഘകാലത്തെ ആഗ്രഹമായിരുന്നു ഇവിടെയെത്തുക എന്നത്, ഇന്നാണ് സാധിച്ചത്. എന്റെ ക്രിക്കറ്റ് ജീവിതം ഇവിടെ നിന്നാണ് ആരംഭിച്ചത്. സ്കൂൾ ഉൾപ്പെടെ എല്ലാത്തിനും മാറ്റം സംഭവിച്ചുവെങ്കിലും എനിക്കിത് ഇപ്പോഴും സ്പെഷ്യലാണ് "-രഹാനെ പറയുന്നു.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയത്തിലേക്ക് ഇന്ത്യൻ ടീമിനെ നയിച്ച രഹാനെ കഴിഞ്ഞ ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് താരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് സീസണിൽ അജിങ്ക്യ രഹാനെ കളിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...