Viral Video: സാക്ഷിയുടെ പിന്നിൽ കൂളായി നൃത്തം ചെയ്ത് ധോണി

MS Dhoni Video: മഹേന്ദ്ര സിംഗ് ധോണിയുടെ നിങ്ങൾ കാണാത്ത ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

Written by - Ajitha Kumari | Last Updated : Jan 14, 2022, 03:39 PM IST
  • മഹേന്ദ്ര സിംഗ് ധോണിയുടെ നിങ്ങൾ കാണാത്ത ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്
  • ധോണി സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ആരാധകർ അദ്ദേഹത്തിന്റെ കാണാത്ത കാര്യങ്ങൾ കണ്ടെത്തുകയാണ്
  • ഈ വീഡിയോയിൽ ധോണിയുടെ ഭാവപ്രകടനം അതിശയിപ്പിക്കുന്നതാണ്
Viral Video: സാക്ഷിയുടെ പിന്നിൽ കൂളായി നൃത്തം ചെയ്ത് ധോണി

Viral Video: മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും ആരാധകരുടെ മനസിലെ രാജാവ് തന്നെയാണ്.  ഇപ്പോഴും ധോണിയെ ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടുന്നത്. ധോണി സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ആരാധകർ അദ്ദേഹത്തിന്റെ കാണാത്ത കാര്യങ്ങൾ കണ്ടെത്തുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ അത്തരത്തിലുള്ള ഒരു കണ്ടെത്താത്ത വീഡിയോ (Viral Video) ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അത് നന്നായി വൈറലാകുകയാണ്.  

Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി! 

പാർട്ടിയിൽ ഭാര്യ സാക്ഷിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോ. അതും സാക്ഷിയുടെ പിന്നിൽ നിന്നുകൊണ്ടാണ് ധോണി കളിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിംഗ് ധോണി പാർട്ടിയിൽ പങ്കെടുക്കുന്നത് വളരെ അപൂർവമായി മാത്രമേ കാണാനാകൂ. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) ധോണി ഭാര്യ സാക്ഷിയ്‌ക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുന്നത് നിങ്ങൾക്ക് കാണാം. 

Also Read: Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..!

ഈ വീഡിയോയിൽ ധോണിയുടെ ഭാവപ്രകടനം അതിശയിപ്പിക്കുന്നതാണ്.  മാത്രമല്ല ഈ സമയത്ത് ധോണിയുടെയും സാക്ഷിയുടെയും ജോഡി വളരെ മനോഹരമായിട്ടുണ്ട്.  ധോണിയുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുകയാണ്. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Babu Gsp (@babugsp07)

മഹേന്ദ്ര സിംഗ് ധോണിയുടെയും സാക്ഷിയുടെയും ഈ ആരും കാണാത്ത വീഡിയോ (Viral Video) എപ്പോൾ എവിടെ നിന്നുള്ളതാണെന്ന് ഒരുവിവരവുമില്ല. ഈ വീഡിയോ babugsp07 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ ജനപ്രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ ഇതുവരെ ഈ വീഡിയോയ്ക്ക് 6 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.   

Also Read: Viral Video | "ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ ടിം...ടിം.." സിപിഎമ്മിന്റെ മെഗാ തിരുവാതിര കളിയെ ട്രോളി കലാഭവൻ അൻസാർ

ധോണിയുടെ ഈ വീഡിയോയ്ക്ക് ആരാധകർ തങ്ങളുടെ സ്നേഹം കമന്റിലൂടെ ചൊരിയുകയാണ്. എംഎസ് ധോണി ഇപ്പോൾ ഐപിഎൽ മാത്രമാണ് കളിക്കുന്നത്.  അദ്ദേഹം  ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ അദ്ദേഹത്തിന്റെ ടീം വിജയിച്ചു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ തങ്ങളുടെ പ്രിയപ്പെട്ട താരം കളിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News