Viral Video: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം വൈറലായി മാറിയിരിയ്ക്കുകയാണ് ഒരു അമ്മയും ആറു മാസം പ്രായമായ കുഞ്ഞും..!!
വൈറലായ ഈ വാര്‍ത്തയിലെ അമ്മ മറ്റാരുമല്ല പാക് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫ് ആണ്.
ന്യൂസീലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ വനിതാ താരങ്ങള്‍ വിജയം ആഘോഷിച്ചത് പാക് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്‍റെ കുഞ്ഞിനൊപ്പമായിരുന്നു....!! ആവേശപ്പോരാട്ടത്തിന് പിന്നാലെ കളത്തിലെ സർവ വൈരവും മറന്ന് ഇന്ത്യന്‍ താരങ്ങള്‍ കുഞ്ഞിനെ ലാളിക്കാന്‍ ഓടിയെത്തുകയായിരുന്നു.
മത്സരത്തിനു ശേഷം ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്തുനിന്ന് സംസാരിക്കുന്നതിനിടെയാണ് ബിസ്മ കുഞ്ഞുമായി ഗ്രൗണ്ടിലെത്തിയത്. ഇതോടെ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞിലേയ്ക്കായി. താരങ്ങള്‍ ഒന്നടങ്കം കുഞ്ഞിന് ചുറ്റും കൂടി. പിന്നെ കാണുന്നത് താരങ്ങള്‍ കുഞ്ഞിനെ ലളിക്കുന്നതും സെല്‍ഫി എടുക്കാന്‍ തിരക്കുകൂട്ടുന്നതുമാണ്..!!
Vudeo കാണാം:
Bismah Maroof's legacy will go far beyond her achievements on the field. In a society that often tells women to make choices between career and family, she's showing that you can have both! Such an inspiring person.pic.twitter.com/Vp7EB2iwKd
— Aatif Nawaz (@AatifNawaz) March 6, 2022
ആദ്യ പ്രസവം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ ലോകകപ്പ് പോലൊരു വലിയ മത്സര വേദിയിൽ പാക്കിസ്ഥാനെ നയിക്കാനെത്തിയ ബിസ്മ മറൂഫ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തന്‍റെ കരിയറില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഒരമ്മയെന്ന നിലയില്‍ തനിയ്ക്കുള്ള ഉത്തരവാദിത്തം പൂര്‍ണ്ണമായും നിറവേറ്റുന്ന അവര്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
'ടീമിനൊപ്പം ഒരു കുഞ്ഞിന്‍റെ സാന്നിധ്യമുള്ളത് ടീമംഗങ്ങൾക്ക് നൽകുന്ന ഊര്‍ജ്ജം ചെറുതല്ല. എല്ലാവരെയും ശാന്തരാക്കാൻ ഒരു കുഞ്ഞിന്‍റെ സാന്നിധ്യം സഹായിയ്ക്കും. ഒരു കാര്യത്തിൽ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സമ്മർദ്ദം കൂടും. ഒരു കുഞ്ഞ് അടുത്തുണ്ടെങ്കില്‍ അനാവശ്യ ചിന്തകള്‍ അകന്നുപോകും', ബിസ്മ മറൂഫ് പറഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. "എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തിൽ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്പോർട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു’വീഡിയോ കണ്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ചു.
What a lovely moment! Cricket has boundaries on the field, but it breaks them all off the field.
Sport unites!#CWC22 pic.twitter.com/isgALYeZe1
— Sachin Tendulkar (@sachin_rt) March 6, 2022
ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിനു ശേഷം നടന്ന ഈ സംഭവം സച്ചിനെയെന്നല്ല, സർവ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു...
മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ അനായാസ വിജയമാണ് നേടിയത്. സ്മൃതി മന്ഥന (52), സ്നേഹ് റാണ (53 നോട്ടൗട്ട്), പൂജ വസ്ത്രകർ (67) എന്നിവരുടെ മികവിൽ 50 ഓവറിൽ 7ന് 244 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 43 ഓവറിൽ 137ൽ പുറത്തായി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വനിതാ ടീമിന്‍റെ തുടര്‍ച്ചയായ 11–ാം തോൽവിയായിരുന്നു ഇന്നലത്തേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...