Viral Video : ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഗ്യാലറിയിലെ ആരാധകരെ ആവേശം കൊള്ളിക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഫീൽഡിങ്ങിനിടെ വിരാട് കാണികളോട് ആംഗ്യത്തിലൂടെ ഇടപെടുന്നത് ഇതിനു മുമ്പും പല തവണ വൈറലായിട്ടുണ്ട്. ബെംഗളൂരുവിൽ പുരോഗമിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ താരം കാണികളുമായി ആഗ്യത്തിലൂടെ സംവദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഐപിഎല്ലിൽ വിരാടിന്റെ സഹകളിക്കാരനായിരുന്നു എബി ഡിവില്ലേഴ്സിന്റെ പേര് ഗ്യാലറിയിൽ നിന്ന് കാണികൾ ആർത്തുവിളിച്ചു. ഇത് കേട്ട വിരാട് കാണികൾക്ക് മറുപടിയായി ഡിവില്ലേഴ്സിന്റെ സ്വിച്ച് ഷോട്ട് അനുകരിച്ച് കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രൻഡിങ്ങായിരിക്കുന്നത്.
ALSO READ : നായകനായി ഫാഫ്; കൊഹ്‍ലിക്ക് പറ്റാത്തത് ഡുപ്ലസിക്ക് സാധിക്കുമോ?
'എബിഡി..എബിഡി' എന്ന് കാണികൾ ആർത്തുവിളിച്ചപ്പോൾ ആദ്യം ഗ്യാലറിയെ നോക്കി ചെവി കൂർപ്പിക്കുകയായിരുന്നു മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ. ശേഷം എബിഡി എന്ന കേട്ട കോലി ഡിവില്ലേഴ്സിന്റെ സിഗ്നേച്ചർ ബാറ്റിങ് ശൈലിയായ സ്വിച്ച് ഷോട്ട് അനുകരിച്ച് കാണിച്ച് കൊടുക്കുകയും ചെയ്തു.
വീഡിയോ കാണാം :
WE Chanting ABD ABD See KOHLI Reply#INDvsSL #Bengaluru #Rcbcaptain #ViratKohli pic.twitter.com/Uq3dPFBpFh
— Amith Jain (@amithapj) March 12, 2022
ഐപിഎൽ 2011 മുതൽ കഴിഞ്ഞ സീസൺ വരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ഭാഗമായിരുന്നു ഇരു താരങ്ങളും. തുടർച്ചയായി എബിഡിയും കോലിയും ആർസിബിക്കായി പത്ത് സീസണുകളിലാണ് ബാറ്റ് വീശിയത്. വിരാട് 2008 മുതൽ ബാംഗ്ലീരുവിന്റെ ഭാഗമായപ്പോൾ 2011ലാണ് ഡിവില്ലേഴ്സ് ഡൽഹി ഡെയർഡെവിൾസിൽ നിന്ന് ആർസിബിലേക്കെത്തുന്നത്. കഴിഞ്ഞ സീസണോടെ എബിഡി ഐപിഎൽ നിന്ന് വിരമിക്കുകയും ചെയ്തു.
ALSO READ : IPL 2022 : ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ജേഴ്സി ഇന്റർനെറ്റിൽ ലീക്കായി
വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും തമ്മിലുള്ള സൗഹൃദം മൈതാനത്തിനുള്ളിലും പുറത്തും പ്രസിദ്ധമാണ്. അടുത്തിടെയാണ് ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.