IPL 2022 : ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ജേഴ്സി ഇന്റർനെറ്റിൽ ലീക്കായി

Lucknow Super Giants Jersey ആകാശ നീല നിറത്തോട് സമാനമായ ജേഴ്സി അണിഞ്ഞ ബാദ്ഷാ നൃത്തം വെക്കുന്ന ചിത്രങ്ങളാണ് ട്വറ്ററിൽ ഇടം പിടിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 02:57 PM IST
  • മാർച്ച് 13ന് ടൈറ്റൻസ് തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • എന്നാൽ സൂപ്പർ ജെയ്ന്റ്സിന്റെ ജേഴ്സിയാകട്ടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ഇന്റർമെറ്റിൽ ലീക്കായിരിക്കുകയാണ്.
  • പ്രമുഖ ഹിന്ദി റാപ്പറായ ബാദ്ഷാ ലഖ്ലഖ്നൗ ടീമിന്റെ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ട്വിറ്ററിലെത്തിയിരിക്കുന്നത്.
  • എൽഎസ്ജിയുടെ പ്രൊമോ വീഡിയോയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
IPL 2022 : ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ജേഴ്സി ഇന്റർനെറ്റിൽ ലീക്കായി

ന്യൂ ഡൽഹി : പുതുതായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെ ജേഴ്സിക്കായി കാത്തിരിക്കുകയാണ് ഇരു ടീമുകളുടെ ആരാധകർ. മാർച്ച് 13ന് ടൈറ്റൻസ് തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ സൂപ്പർ ജെയ്ന്റ്സിന്റെ ജേഴ്സിയാകട്ടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ഇന്റർമെറ്റിൽ ലീക്കായിരിക്കുകയാണ്. 

പ്രമുഖ ഹിന്ദി റാപ്പറായ ബാദ്ഷാ ലഖ്ലഖ്നൗ ടീമിന്റെ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ട്വിറ്ററിലെത്തിയിരിക്കുന്നത്. എൽഎസ്ജിയുടെ പ്രൊമോ വീഡിയോയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ALSO READ : IPL 2022 Hardik Pandya Fitness : 'ക്ഷമയോടെ കാത്തിരിക്കൂ'; ഹാർദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നെസിനെ കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ

ആകാശ നീല നിറത്തോട് സമാനമായ ജേഴ്സി അണിഞ്ഞ ബാദ്ഷാ നൃത്തം വെക്കുന്ന ചിത്രങ്ങളാണ് ട്വറ്ററിൽ ഇടം പിടിച്ചിരിക്കുന്നത്. ലീക്കായ ചിത്രങ്ങൾ ഇവയാണ്

അതേസമയം മാർച്ച് 13ന് ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് മെഗാ പരിപാടിയിലൂടെയാണ് ടൈറ്റൻസ് തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ALSO READ : MS Dhoni: 'തല'യ്ക്ക് ​ഗംഭീര സ്വീകരണം, ഐപിഎൽ പരിശീലനം തുടങ്ങി ധോണിയും ടീമും - വീഡിയോ

ഇരുടീമികളുടെയും ഐപിഎല്ലിലെ കന്നി മത്സരം തമ്മിൽ ഏറ്റമുട്ടികൊണ്ടാണ് ആരംഭിക്കുന്നത്. മാർച്ച് 28ന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 

ലഖ്നൗ സൂപ്പർ ജയ്ന്റ്സ് സ്ക്വാഡ് : കെ.എൽ രാഹുൽ, മാർക്കസ് സ്റ്റോണിസ്, രവി ബിശ്നോയി, ക്വിന്റൺ ഡി കോക്ക്, ദിപക് ഹൂഡ, മനീഷ് പാണ്ഡ്യെ, കൃുണാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, മാർക്ക് വുഡ്, ആവേഷ് ഖാൻ, അങ്കിത് രജ്പുത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷാഹ്ബാസ് നദീം, മനൻ വോഹ്റാ, മോഹ്സിൻ ഖാൻ, ആയുഷ് ബഡോണി, കരൺ ശർമ, എവിൻ ല്യൂസ്, മയാങ്ക് യാദവ്, കൈയിൽ മേയേഴ്സ്.

ALSO READ : IPL 2022 Schedule: ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും വലിയ കാത്തിരിപ്പിന് വിരാമം, ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഗുജറാത്ത് ടൈറ്റൻസിന്റ് സ്ക്വാഡ് : ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, റഹ്മനുള്ള ഗുർബാസ്, ലോക്കി ഫെർഗൂസൺ, അഭിനവ് സദാരംഗണി, രാഹുൽ തേവാട്ടിയ, നൂർ അഹ്മദ്, ആർ സായി കിഷോർ, ഡൊമനിക് ഡ്രേക്സ്, ജയന്ത് യാദവ്, വിജയ് ശങ്കർ, ദർശൻ നാൽകണ്ഡെ, യാഷ് ദയാൽ, അൽസ്സാരി ജോസഫ്, പ്രദീപ് സങ്ക്വാൻ, ഡേവിഡ് മില്ലർ, വൃദ്ദിമാൻ സാഹ, മാത്യു വേയ്ഡ്, ഗുർകീർത് സിങ്, വരുൺ ആരോൺ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News